മുംബൈ:നടൻ സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ സുശാന്തിന്‍റെ സുഹൃത്ത് സിദ്ധാർഥ് പിത്താനി സമർപ്പിച്ച ജാമ്യാപേക്ഷയിൽ നർകോട്ടിക് കൺട്രോൾ ബ്യൂറോ മറുപടി നൽകണമെന്ന് എൻഡിപിഎസ് കോടതി.ജൂൺ 16നകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈയിലെ മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് എൻഡിപിഎസ് കോടതി.
സാക്ഷിമൊഴികൾ തെളിവായി സ്വീകരിക്കാനാവില്ലെന്ന് വാദം
കഴിഞ്ഞ വർഷം തനിക്കെതിരായ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ വന്ന സുപ്രീംകോടതി ഉത്തരവ് പ്രകാരം ഈ കേസിന് വ്യക്തമായ മൂല്യമില്ലെന്നും അതിനാൽ അവയെ തെളിവായി ആശ്രയിക്കാനാവില്ലെന്നും പിത്താനി തന്‍റെ അപേക്ഷയിൽ വാദിച്ചു.
കൂടാതെ ഈ മാസം അവസാനം അദ്ദേഹം വീണ്ടും വിവാഹിതനാകുന്നതിനാൽ ജാമ്യത്തിലിറങ്ങണമെന്നും ഹർജിയിൽ പറയുന്നു. ഈ കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികൾക്ക് കോടതി ജാമ്യം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് പിത്താനി ജാമ്യാപേക്ഷ നൽകിയത്. അഭിഭാഷകൻ താരക് സയ്യദാണ് പിത്താനിയുടെ അഭിഭാഷകൻ.
മെയ് 26ന് ഹൈദരാബാദിൽ നിന്നും അറസ്റ്റ്
കേസുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും മെയ് 26നാണ് എൻസിബി മുംബൈ യൂണിറ്റ് ഹൈദരാബാദിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്ത് മുംബൈയിലെത്തിച്ചത്. ജൂൺ നാലിന് പിത്താനിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. എൻഡിപിഎസ് ആക്‌റ്റിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് പിത്താനിക്കെതിരെ കേസെടുത്തത്.
അറസ്‌റ്റിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചു
അറസ്റ്റിനെത്തുടർന്ന് മുംബൈയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ജൂൺ ഒന്ന് വരെ പിത്താനിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിൽ വിട്ടു. കൂടാതെ സമാനമായ കേസിൽ എൻസിബി തുടർച്ചയായി രണ്ട് ദിവസം സുശാന്തിന്‍റെ അംഗരക്ഷകനെ വിളിച്ചുവരുത്തിയിരുന്നു. ഇതേ കേസിൽ ഹരീഷ് ഖാൻ എന്ന മയക്കുമരുന്ന് കടത്തുകാരനെയും എൻസിബി അറസ്റ്റ് ചെയ്തു. കൂടാതെ സുശാന്തിന്‍റെ മുൻ ആഭ്യന്തര സഹായികളായ നീരജ്, കേശവ് എന്നിവരെയും ചോദ്യം ചെയ്‌തു.
മയക്കുമരുന്നിന്‍റെ ഉപയോഗവും കൈമാറ്റവും സംബന്ധിച്ച് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിൽ (ഇഡി) നിന്ന് ഔദ്യോഗിക വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് സുഷാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്നു മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
Read more:സുശാന്ത് സിംഗ് രജ്‌പുതിന്‍റെ സുഹൃത്ത് സിദ്ധാർഥ് പത്താനി ജാമ്യാപേക്ഷ നൽകി