കേരളം

kerala

ETV Bharat / bharat

രാജ്യത്ത് ഒരു ദിവസം ബലാത്സംഗം ചെയ്യപ്പെടുന്നത് 86 സ്‌ത്രീകള്‍ ; ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് - ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ 2021

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2021ല്‍ രാജ്യത്തെ ബലാത്സംഗ കേസുകളില്‍ 19.34 ശതമാനം വര്‍ധനവുണ്ടായതായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്

crimes in india  crimes in india ncrb report 2021  crime against women  rape cases in india  ncrb report 2021  sharp rise in rape cases in india  number of rape cases in 2021  ബലാത്സംഗ കേസുകളില്‍ വര്‍ധനവ്  സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍  ബലാത്സംഗം  ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ  ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ 2021  ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്
രാജ്യത്ത് ഒരു ദിവസം ബലാത്സംഗം ചെയ്യപ്പെടുന്നത് 86 സ്‌ത്രീകള്‍ ; ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്

By

Published : Aug 31, 2022, 3:05 PM IST

ന്യൂഡല്‍ഹി:കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഒരു ദിവസം ബലാത്സംഗം ചെയ്യപ്പെട്ടത് ശരാശരി 86 സ്‌ത്രീകള്‍. ഓരോ മണിക്കൂറിലും സ്‌ത്രീകള്‍ക്കെതിരെയുള്ള 49 അതിക്രമ കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി ) പുറത്തുവിട്ട 'ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ 2021' എന്ന റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബലാത്സംഗ കേസുകളുടെ എണ്ണം വര്‍ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2021ല്‍ 31,677 സ്‌ത്രീകളാണ് രാജ്യത്ത് ബലാത്സംഗം ചെയ്യപ്പെട്ടത്. 2020ല്‍ 28,046 ബലാത്സംഗ കേസുകളും 2019ല്‍ 32,033 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

2020നെ അപേക്ഷിച്ച് ബലാത്സംഗ കേസുകളില്‍ 19.34 ശതമാനമാണ് വര്‍ധനവ്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും 13.2 ശതമാനം വര്‍ധനവുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 96.5 ശതമാനം ബലാത്സംഗ കേസുകളിലും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആണ് കുറ്റക്കാര്‍.

64 ശതമാനത്തോളം കേസുകളിലും ബലാത്സംഗം ചെയ്യപ്പെട്ടത് 18-30 പ്രായത്തില്‍ വരുന്നവരാണ്. ആകെ കേസുകളില്‍ 10 ശതമാനത്തോളം ബലാത്സംഗം ചെയ്യപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. ഇത്തരത്തില്‍ 3,038 കേസുകളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്‌തത്.

ബലാത്സംഗ കണക്കുകളില്‍ മുന്നില്‍ രാജസ്ഥാന്‍: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സ്‌ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ട സംസ്ഥാനം രാജസ്ഥാനാണ് (6,337). മധ്യപ്രദേശ് (2,947), മഹാരാഷ്‌ട്ര (2,496) , ഉത്തര്‍പ്രദേശ് (2,845) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ അടുത്ത സ്ഥാനങ്ങളില്‍. ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌ത, 20 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുടെ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഡല്‍ഹിയാണ് (1,250).

ഒരു ലക്ഷം ജനസംഖ്യാനുപാതത്തില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗ നിരക്ക് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളതും രാജസ്ഥാനിലാണ് (16.4). ചണ്ഡീഗഢ് (13.3), ഡല്‍ഹി (12.9), ഹരിയാന (12.3), അരുണാചല്‍ പ്രദേശ്‌ (11.1) എന്നിവയാണ് ബലാത്സംഗ നിരക്കുകള്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ രാജ്യത്തെ മറ്റ് പ്രദേശങ്ങള്‍. രാജ്യത്തെ ശരാശരി ബലാത്സംഗ നിരക്ക് 4.8 ശതമാനമാണെന്നും എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഏറ്റവും കുറവ് ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത സംസ്ഥാനം നാഗാലാന്‍ഡാണ്. 2021ല്‍ നാല് ബലാത്സംഗ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. അസമിനെ (1835) മാറ്റി നിര്‍ത്തിയാല്‍ മറ്റ് തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം നൂറില്‍ താഴെ ബലാത്സംഗ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു:2021ല്‍ രാജ്യമെമ്പാടുമായി സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 4,28,278 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. ഒരു ലക്ഷം ജനസംഖ്യാനുപാതത്തില്‍ 64.5 ആണ് കുറ്റകൃത്യ നിരക്ക്. ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചത് 77.1 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതായാണ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020ല്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകളുടെ എണ്ണം 3,71,503 ഉം 2019 ല്‍ ഇത് 4,05,326 ഉം ആയിരുന്നു. ബലാത്സംഗം, ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകം, സ്‌ത്രീധനം, ആസിഡ് ആക്രമണം, ആത്മഹത്യ പ്രേരണ, തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിത വിവാഹം, മനുഷ്യക്കടത്ത്, ഓണ്‍ലൈന്‍ അധിക്ഷേപം തുടങ്ങിയവയാണ് സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പട്ടികയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍.

Also read: കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്‌ത സ്‌ത്രീകളില്‍ ഭൂരിഭാഗവും വീട്ടമ്മമാര്‍; ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ ഇങ്ങനെ

ABOUT THE AUTHOR

...view details