മുംബൈ:മുൻ ആഭ്യന്തര മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്‌മുഖിന്‍റെ വസതികളിലെ സിബിഐ പരിശോധനക്കെതിരെ എന്‍സിപി പ്രതിഷേധം. നാഗ്‌പൂരിലെ വസതിയില്‍ റെയ്ഡ് നടക്കെ പുറത്ത് പ്രവര്‍ത്തകര്‍ തമ്പടിച്ച് പ്രതിഷേധിച്ചു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട അറസ്‌റ്റിന് പിന്നാലെയാണ് ദേശ്‌മുഖിന്‍റെ മുംബൈയിലെയും നാഗ്‌പൂരിലെയും വസതികളിൽ സിബിഐ പരിശോധന നടത്തിയത്.
സിബിഐ റെയ്‌ഡ് ; അനിൽ ദേശ്‌മുഖിന്‍റെ വസതിക്ക് മുന്നിൽ എൻസിപി പ്രതിഷേധം
പ്രാഥമിക പരിശോധനയ്‌ക്കുശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന കോടതിയുടെ ഉത്തരവിനെ മറികടന്നാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്തത്. സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള കേന്ദ്രത്തിന്‍റെ നീക്കമാണിതെന്നും എൻസിപി .
NCP workers protest over searches at Deshmukh's properties
പ്രാഥമിക പരിശോധനയ്‌ക്കുശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ഉത്തരവിട്ടതെന്നും അതിന് മുന്‍പ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തെന്നും എൻസിപി യൂത്ത് വിങ് നേതാവ് ശൈലേന്ദ്ര തിവാരി ആരോപിച്ചു. നിലവിലെ റെയ്‌ഡ് മഹാരാഷ്‌ട്ര സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള കേന്ദ്രത്തിന്‍റെ നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.