മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗരില്‍ എന്‍സിപി പ്രവര്‍ത്തക രേഖ ജാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അഹമ്മദ്‌നഗറില്‍ ഒരു പ്രാദേശിക പത്രത്തില്‍ ജോലി ചെയ്യുന്ന ബാല്‍ ബോതെയാണ് ശനിയാഴ്‌ച ഹൈദരാബാദില്‍ നിന്നും അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
എന്‍സിപി പ്രവര്‍ത്തകയുടെ കൊലപാതകം; മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ - മഹാരാഷ്ട്ര
എന്‍സിപി പ്രവര്‍ത്തക രേഖ ജാരെയാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ 30ന് കൊല്ലപ്പെട്ടത്. കേസില്‍ ഇതുവരെ പത്ത് പേര്‍ അറസ്റ്റില്‍
എന്‍സിപി പ്രവര്‍ത്തകയുടെ കൊലപാതകം; മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കഴിഞ്ഞ വര്‍ഷം നവംബര്‍ 30നാണ് പൂനെയില്‍ നിന്നും അഹമ്മദ്‌നഗറിലേക്ക് അമ്മയ്‌ക്കും മകനും സുഹൃത്തിനുമൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന രേഖയെ ബൈക്കിലെത്തിയ രണ്ട് പേര്‍ കൊലപ്പെടുത്തിയത്. കേസിലെ മുഖ്യ പ്രതി ബോതെയാണെന്ന് പൊലീസ് അറയിച്ചു. രേഖയുടെ അമ്മ സിന്ധുബായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 302 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഇതുവരെ പത്ത് പേര്‍ അറസ്റ്റിലായിട്ടുണ്ട്. നേരത്തെ ബോതെയ്‌ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.