നാഗ്‌പൂര്‍: ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൈക്കുഞ്ഞുമായി മഹാരാഷ്‌ട്ര നിയമസഭയിലെത്തി നാസികിലെ എൻസിപി എംഎൽഎ സരോജ് അഹിർ. ''ഞാന്‍ ഒരു അമ്മയാണ്, ഒപ്പം ഒരു ജനപ്രതിനിധിയും. കഴിഞ്ഞ രണ്ടര വര്‍ഷമായി കൊവിഡ് കാരണം നാഗ്‌പൂരില്‍ നിയമസഭ സമ്മേളനങ്ങളൊന്നും നടന്നിട്ടില്ല.
"ഞാൻ അമ്മയും ജനപ്രതിനിധിയുമാണ്"; കൈക്കുഞ്ഞുമായി നിയമസഭ സമ്മേളനത്തിന് എത്തി എൻസിപി എംഎൽഎ - laterst news in Maharashtra
മഹാരാഷ്‌ട്ര നിയമസഭ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൈക്കുഞ്ഞുമായെത്തി നാസികിലെ എൻസിപി എംഎൽഎ സരോജ് അഹിർ.
കൈക്കുഞ്ഞുമായി നിയമസഭയിലെത്തി എൻസിപി എംഎൽഎ സരോജ് അഹിർ
എന്നാല്‍ ഇപ്പോള്‍ താനെത്തിയത് തന്‍റെ നിയോജക മണ്ഡലത്തെ കുറിച്ചുള്ള കാര്യങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാനും എന്‍റെ വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുമാണെന്നും'' സരോജ് അഹിര്‍ പറഞ്ഞു. ഞാന്‍ മാത്രമല്ല എന്‍റെ കുടുംബവും എന്നോടൊപ്പം ഇവിടെയെത്തിയിട്ടുണ്ട്. ഞാന്‍ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ അവര്‍ കുഞ്ഞിനെ നോക്കുമെന്നും അഹിര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 30നാണ് അഹിര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.