മുംബൈ:ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന് ക്ലീൻ ചിറ്റ്. ആര്യൻ ഖാൻ അടക്കം ആറ് പേർക്കെതിരെ തെളിവില്ലെന്ന് എൻസിബി. കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ ആര്യൻ ഖാന്‍റെ പേരില്ല. മതിയായ തെളിവില്ലാത്തതു കൊണ്ടാണ് കുറ്റപത്രത്തില്‍ പേര് ചേർക്കാത്തതെന്ന് എൻസിബി.
ലഹരിമരുന്ന് കേസില്‍ ആര്യന്‍ഖാന് ക്ലീന്‍ ചിറ്റ് - ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസ്
മുംബൈയിലെ ആഢംബര കപ്പലിലെ ലഹരിപാർട്ടി കേസില്‍ 14 പേർക്കെതിരെയാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്.

ആഢംബര കപ്പലിലെ ലഹരിപാർട്ടി കേസില്‍ 14 പേർക്കെതിരെയാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. 2021 ഒക്‌ടോബർ മൂന്നിനാണ് കേസില്‍ ആര്യൻ ഖാനെ എൻസിബി (നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ) അറസ്റ്റ് ചെയ്യുന്നത്. മുംബൈയിൽ നിന്നു ഗോവയിലേക്കു പുറപ്പെട്ട കോർഡിലിയ എന്ന ആഢംബര കപ്പലില്‍ നിന്നാണ് ആര്യൻ ഖാൻ അടക്കമുള്ളവരെ എൻസിബി അറസ്റ്റ് ചെയ്തത്.
കേസില്‍ 2021 ഒക്‌ടോബർ 28ന് മുംബൈ ഹൈക്കോടതി ആര്യൻ ഖാന് ജാമ്യം അനുവദിച്ചിരുന്നു. രണ്ട് തവണ ജാമ്യം നിഷേധിച്ച ശേഷമാണ് ഒക്‌ടോബർ 28ന് ജാമ്യം അനുവദിച്ചത്. ആര്യൻ ഖാൻ മയക്കുമരുന്നിന് അടിമയാണെന്നും ലഹരി വ്യാപാരികളുമായി അടുത്ത ബന്ധമുണ്ടെന്നും എൻസിബി കോടതിയില്‍ വാദിച്ചെങ്കിലും അത് കോടതി തള്ളിയാണ് ജാമ്യം അനുവദിച്ചത്.