ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എൻ.സി.ബി) കുറ്റവിമുക്തനാക്കി. എൻ.സി.ബി കോടതിയില്‍ സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ ബിനീഷിന്‍റെ പേരില്ല. ബിനീഷിന്‍റെ പങ്ക് തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന.
ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് 'ക്ലീൻ ചിറ്റ്' - ലഹരിമരുന്ന് കേസ്
ബിനീഷിന്‍റെ പങ്ക് തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്താനായില്ലെന്ന് സൂചന
കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച വിഷയമായിരുന്നു ബിനീഷ് കോടിയേരിയുടെ അറസ്റ്റ്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ മകൻ ബിനീഷിന്‍റെ അറസ്റ്റിന്‍റെ പിന്നാലെ തന്‍റെ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയിരുന്നു.
2020 ഓഗസ്റ്റിലായിരുന്നു ബിനീഷ് കോടിയേരിയുടെ അറസ്റ്റ്. കന്നട സീരിയൽ നടി അനിഖയാണ് മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതി. ബിനീഷിന്‍റെ സുഹൃത്ത് അനൂപ് രണ്ടാം പ്രതിയാണ്. അനിഖയിൽ നിന്നു കണ്ടെടുത്ത ഡയറിയിലും 15 നടീനടന്മാരുടെ പേരുകളുണ്ട്. ഇവരും സിനിമ, സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവരുമാണു ലഹരിമരുന്നു റാക്കറ്റിന്‍റെ പ്രധാന ഇടപാടുകാർ. അനൂപ് ‘ഹയാത്ത്’ എന്ന പേരിൽ റസ്റ്ററന്‍റ് നടത്തിയിരുന്ന കമ്മനഹള്ളി ലഹരിമരുന്നു മാഫിയയുടെ പ്രധാന കേന്ദ്രമാണ്.