മുംബൈ : ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി സംഘടിപ്പിച്ചതില്‍ അറസ്റ്റ് നടന്നെന്നത് വ്യാജമാണെന്ന ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്.
റെയ്‌ഡ് നടത്തിയത് എന്‍.സി.ബി ഉദ്യോഗസ്ഥരല്ല, ബി.ജെ.പി പ്രവർത്തകരാണ്. ആര്യൻ ഖാനെയും സുഹൃത്ത് അർബാസ് മർച്ചന്‍റിനെയും അറസ്റ്റ് ചെയ്‌തത് ബി.ജെ.പിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
'അർബാസിനെ അറസ്റ്റ് ചെയ്‌തത് മനീഷ് ഭാനുശാലി'
ആഡംബര കപ്പലില്‍ നടന്ന പരിശോധനയുടെ വീഡിയോകളും ഫോട്ടോകളും മന്ത്രി ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ചു. അർബാസിനെ അറസ്റ്റ് ചെയ്‌തത് മനീഷ് ഭാനുശാലിയാണ്. അദ്ദേഹം ബി.ജെ.പി വൈസ് പ്രസിഡന്‍റാണ്. ബി.ജെ.പിയുമായുള്ള ബന്ധം എൻ.സി.ബി വ്യക്തമാക്കണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് പ്രധാന പാര്‍ട്ടി നേതാക്കൾ എന്നിവരോടൊപ്പമുള്ള ഇയാളുടെ ചിത്രവും നവാബ് മാലിക് പങ്കുവച്ചു.