മുംബൈ: മയക്കുമരുന്ന് വാങ്ങി വില്‍പ്പന നടത്തിക്കൊണ്ടിരുന്ന 21കാരിയെ മുംബൈയില്‍ പിടികൂടി. ഇഖ്ര അബ്ദുൽ ഗഫർ ഖുറേഷിയെയാണ് മുംബൈയിലെ ഡോംഗ്രി പ്രദേശത്ത് വെച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി ) അറസ്റ്റ് ചെയ്തത്. ഒന്നര ലക്ഷത്തോളം രൂപയും മെഫെഡ്രോണ്‍ എന്ന മയക്കുമരുന്നും യുവതിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടികൂടി.
മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവതി മുംബൈയില്‍ അറസ്റ്റില്‍ - റെയ്ഡ്
നഗരത്തിലുടനീളം നാല് സ്ഥലങ്ങളിൽ എൻസിബി റെയ്ഡ് നടത്തുകയും മയക്കുമരുന്ന് കൈവശം വെച്ച നാല്പേര്‍ അറസ്റ്റിലാവുകയും ചെയ്തു.
അധോലോക വിപണിയിലെ സഹായിയായ ചിങ്കു പത്താനിൽ നിന്ന് ഇഖ്ര മയക്കുമരുന്ന് വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നു. ചിങ്കുവിനെയും ഇജാസിനെയും മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് യുവതിയെക്കുറിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറിഞ്ഞത്.
നഗരത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്‍റെ ഭാഗമായിരുന്നു ഇഖ്രയും കുറച്ച് സ്ത്രീകളും എന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലുടനീളം നാല് സ്ഥലങ്ങളിൽ എൻസിബി റെയ്ഡ് നടത്തി. റെയ്ഡിനെത്തുടർന്ന് മയക്കുമരുന്ന് കൈവശം വെച്ച നാല് പേര്‍ അറസ്റ്റിലായി. ഏജൻസി നിരവധി റെയ്ഡുകൾ നടത്തുകയും കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി അറസ്റ്റുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.