ലേഡി സൂപ്പര്‍സ്‌റ്റാര്‍ നയന്‍താര (Nayanthara) നായികയായി എത്തിയ 'അന്നപൂരണി' (Annapoorani) ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസംബർ ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്.
നീലേഷ് കൃഷ്‌ണ സംവിധാനം ചെയ്‌ത സിനിമയുടെ ഒടിടി അവകാശം വിറ്റുപോയതായാണ് റിപ്പോര്‍ട്ടുകള്‍ (Annapoorani OTT rights sold). സീ 5 ആണ് നയന്‍താര ചിത്രത്തിന്‍റെ ഡിജിറ്റല്‍ പങ്കാളിയാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
2024 ജനുവരി 1നാകും 'അന്നപൂരണി' സീ 5യില്‍ സ്‌ട്രീമിംഗ് തുടങ്ങുക (Annapoorani OTT release date). എന്നാല്‍ 2023 ഡിസംബർ 30നോ ഡിസംബർ 31നോ ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചേക്കാം. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
അതേസമയം 'അന്നപൂരണി' മികച്ച സിനിമയാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ പ്രതികരിച്ചിരിക്കുന്നത്. ചിത്രത്തില്‍ നയന്‍താരയുടേത് മികച്ചൊരു കഥാപാത്രമാണെന്നും പ്രേക്ഷകര്‍ പറയുന്നു. ഒരു ഷെഫിന്‍റെ വേഷമായിരുന്നു 'അന്നപൂരണി'യില്‍ നയന്‍താരയ്‌ക്ക്. സിനിമയില്‍ ക്ലാസിക് പെര്‍ഫോര്‍മെന്‍സാണ് നയന്‍താര കാഴ്‌ചവച്ചിരിക്കുന്നത് എന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു (Annapoorani audience response).
Also Read:ഷെഫായി നയന്‍താര, ക്ലാസിക് അഭിനയമെന്ന് പ്രേക്ഷകര്‍; അന്നപൂരണി തിയേറ്ററുകളില്‍
നിലേഷ് കൃഷ്‌ണയാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 'ഭക്ഷണത്തെ കുറിച്ച് പൂർണ്ണമായും സംസാരിക്കുന്ന ഒരു സിനിമ നമുക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ഇതില്‍ നന്നായി ആസൂത്രണം ചെയ്‌ത് ചിത്രീകരിച്ചു. സത്യ ഡിപിയുടെ ഛായാഗ്രഹണവും മനോഹരമായിരുന്നു.' -ഇപ്രകാരമാണ് സിനിമയെ കുറിച്ചുള്ള ഒരു ആരാധകന്‍റെ കമന്‍റ്.
'നിലേഷ് കൃഷ്‌ണയുടെ വളരെ മനോഹരമായ ചിത്രമാണ് 'അന്നപൂരണി'. നയൻതാര മാം ക്ലാസി ആയിരുന്നു. സത്യ ഡിപിയിൽ നിന്നുള്ള മനോഹരമായ ദൃശ്യങ്ങൾ. മികച്ച രീതിയിൽ പാകം ചെയ്‌ത സിനിമ തിയേറ്ററുകളിൽ കാണുക...' -ഇപ്രകാരമാണ് മറ്റൊരു കമന്‍റ്.
ഒരു ഫാമിലി കോമഡി ഡ്രാമയാണ് 'അന്നപൂരണി'. കുട്ടിക്കാലം മുതൽ ഷെഫ് ആകാൻ ആഗ്രഹിച്ച ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിയുടെ ചിത്രത്തില്‍ നയന്‍താരയ്‌ക്ക്. ഷെഫ് ആകുന്നതിനിടെയും അതിന് ശേഷവും നയന്‍താരയുടെ കഥാപാത്രത്തിന്‍റെ ജീവിതത്തില്‍ ഉണ്ടായ പ്രതിസന്ധികളും അത് തരണം ചെയ്‌തുള്ള തിരിച്ചുവരവുമാണ് ചിത്രപശ്ചാത്തലം.
ജയ്‌യും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. 'രാജാ റാണി'ക്ക് ശേഷം ജയ്‌യും നയൻതാരയും വീണ്ടും ഒന്നിച്ചെത്തിയ ചിത്രം 'അന്നപൂരണി'. ഇവരെ കൂടാതെ സത്യരാജ്, കാർത്തിക് കുമാർ, അച്യുത് കുമാർ, കെ എസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, കുമാരി സച്ചു, രേണുക, സുരേഷ് ചക്രവര്‍ത്തി എന്നിവരും അഭിനയിച്ചു.
തമൻ എസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്. പ്രവീൺ ആന്‍റണി എഡിറ്റിങും നിര്‍വഹിച്ചു. ഫുഡ് സ്‌റ്റൈലിസ്‌റ്റ് - ഷെഫ് ആർ.കെ, കോസ്റ്റ്യൂം ഡിസൈനർമാർ - അനു വർദ്ധൻ, ദിനേഷ് മനോഹരൻ, ജീവ കാരുണ്യ, കലാസംവിധാനം - ജി ദുരൈരാജ്, ശബ്‌ദം - സുരൻ, അലഗിയ കുന്തൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ - സഞ്ജയ് രാഘവൻ പബ്ലിസിറ്റി ഡിസൈനുകൾ - വെങ്കി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ലിൻഡ അലക്‌സാണ്ടർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
Also Read:വിഘ്‌നേശിന്‍റെ പിറന്നാള്‍ സമ്മാനം പങ്കുവച്ച് നയന്‍താര ; വില കേട്ടാല്‍ ഞെട്ടും