കേരളം

kerala

ETV Bharat / bharat

Nayanthara Gains 1 Million Followers On Instagram : പത്ത് മണിക്കൂറിനുള്ളില്‍ ഒരു ദശലക്ഷം ഫോളോവേഴ്‌സ് ; എല്ലാം പെട്ടെന്നെന്ന് വിഘ്‌നേഷ് - Jawan

Nayanthara Instagram debut is making waves : ഇന്‍സ്‌റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന നയന്‍താരയുടെ ചിത്രവും വീഡിയോയും ട്രെന്‍ഡ്. പ്ലാറ്റ്‌ഫോമിൽ ചേർന്ന് 10 മണിക്കൂറിനുള്ളിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ ലഭിച്ചു

Nayanthara 1 million followers on Instagram  Nayanthara Instagram debut  Nayanthara followers on insatgram  Nayanthara latest news  Nayanthara joins instagram  Nayanthara gains 1 million followers  പത്ത് മണിക്കൂറിനുള്ളില്‍ ഒരു ദശലക്ഷം ഫോളോവേഴ്‌സ്  അത് പെട്ടെന്നായിരുന്നു എന്ന് വിഘ്‌നേഷ്  Nayanthara  Nayanthara Instagram debut is making waves  നയന്‍താര  Jawan  Jawan trailer launch
Nayanthara gains 1 million followers

By ETV Bharat Kerala Team

Published : Sep 2, 2023, 9:57 AM IST

ലേഡി സൂപ്പർസ്‌റ്റാർ നയൻതാര ഓഗസ്‌റ്റ് 31നാണ് ഇൻസ്‌റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ചത് (Nayanthara made Instagram debut). 10 മണിക്കൂറുകള്‍ക്കകം തന്നെ താരത്തിന് ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചു (Nayanthara Gains 1 Million Followers On Instagram). നയന്‍താര ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച ചിത്രവും വീഡിയോയും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

നയൻതാരയുടെയും വിഘ്‌നേഷിന്‍റെയും പ്രൊഡക്ഷന്‍ ഹൗസായ റൗഡി പിക്‌ചേഴ്‌സ് ആണ് ഈ നേട്ടത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് (Rowdy Pictures shared a video). 'അത് പെട്ടെന്നായിരുന്നു' -എന്ന അടിക്കുറിപ്പോടുകൂടി വിഘ്‌നേഷ് ശിവന്‍ ഈ വീഡിയോ അദ്ദേഹത്തിന്‍റെ ഇന്‍സ്‌റ്റഗ്രാമിലും പങ്കുവച്ചു (Vignesh repost the video on his Instagram Stories).

10 മണിക്കൂറുകള്‍ക്കകം ഒരു ദശലക്ഷം ഫോളോവേഴ്സ്

പ്ലാറ്റ്‌ഫോമിലേക്കുള്ള നയന്‍താരയുടെ വരവ് ആരാധകരെ വളരെയധികം സന്തോഷിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇന്‍സ്‌റ്റഗ്രാമില്‍ ഒരു ദശലക്ഷം എന്ന നാഴികക്കല്ല് പിന്നിടാന്‍ താരത്തിന് അധികം കാത്തിരിക്കേണ്ടി വന്നില്ല.

Also Read:Nayanthara Makes Her Instagram Debut ഇന്‍സ്‌റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ച് നയൻതാര; മക്കള്‍ക്കൊപ്പമുള്ള റീലോടെ തുടക്കം

ഇരട്ട മക്കളായ ഉയിർ, ഉലഗ് എന്നിവര്‍ക്കൊപ്പമുള്ള ഒരു റീല്‍ വീഡിയോ ആയിരുന്നു നയന്‍താരയുടെ ആദ്യ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റ്. ബോസി ലുക്കിലാണ് വീഡിയോയില്‍ നയന്‍താരയെയും കുഞ്ഞുങ്ങളെയും കാണാനാവുക (Nayanthara and twin sons in bossy look). ഇതാദ്യമായാണ് നയന്‍താര തന്‍റെ കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്തുന്നത്.

സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്‍റെ 'ജയിലര്‍' സിനിമയിലെ അനിരുദ്ധ് രവിചന്ദറുടെ (Nayanthara shared video with Alappara song) 'അലപ്പറൈ'യുടെ ഇന്‍സ്‌ട്രുമെന്‍റല്‍ വേര്‍ഷനായിരുന്നു താരം റീല്‍സിനൊപ്പം പങ്കുവച്ചത്. 'ഞാൻ എത്തിയെന്ന് അവരോട് പറയൂ' എന്ന് കുറിച്ച് കൊണ്ടാണ് നയന്‍താര തന്‍റെ മക്കള്‍ക്കൊപ്പമുള്ള റീല്‍ വീഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തത്.

ചെന്നൈയില്‍ നടന്ന 'ജവാന്‍' പ്രീ റിലീസ് ചടങ്ങിലും താരം പങ്കെടുത്തിരുന്നു. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനൊപ്പം 'ജവാനി'ലൂടെ (Jawan) ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് 'ജവാന്‍' തിയേറ്ററുകളില്‍ എത്തുന്നത്. ഹിന്ദിക്ക് പുറമെ, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി സെപ്‌റ്റംബര്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നേരത്തെ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന നയന്‍താരയെയും സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. ഓണം ആഘോഷത്തിന്‍റെ ഭാഗമായുള്ള നിരവധി ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവന്‍ പങ്കുവച്ചിരുന്നു.

Also Read:Nayanthara Vignesh Shivan First Onam With Uyir And Ulagam 'എന്‍റെ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള ആദ്യ ഓണം'; ചിത്രങ്ങളുമായി വിഘ്‌നേഷ് ശിവന്‍

അടുത്തിടെയാണ് തെലുഗു സൂപ്പര്‍താരം പവന്‍ കല്യാണ്‍ ഇന്‍സ്‌റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ചത്. ജൂലൈയിലാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നത്. പ്ലാറ്റ്‌ഫോമിൽ എത്തി ഒരു മണിക്കൂറിനുള്ളില്‍ പവന്‍ കല്യാണിന് ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ ലഭിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ABOUT THE AUTHOR

...view details