ഹൈദരാബാദ് :സോഷ്യല്‍ മീഡിയയില്‍ വൈറലായി തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെയും പങ്കാളിയും സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍റെയും മക്കള്‍ക്കൊപ്പമുള്ള മലേഷ്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ (Nayanthara Photos From Malesia). ഏതാനും നാളുകളായി മലേഷ്യന്‍ യാത്രയിലാണ് താരങ്ങള്‍. മക്കളായ ഉയിരിന്‍റെയും ഉലകിന്‍റെയും ഒന്നാം പിറന്നാളും മലേഷ്യയില്‍ ആഘോഷമാക്കിയിരിക്കുകയാണ് ഇരുവരും (Nayanthara And Vignesh Shivan's New Photos).
'നിങ്ങള്‍ ഞങ്ങളുടെ ലോകം' :താരപുത്രന്മാരുടെ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ വിഘ്‌നേഷ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടു. മലേഷ്യയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. സെപ്‌റ്റംബര്‍ 26നായിരുന്നു ഉയിരിന്‍റെയും ഉലകിന്‍റെയും പിറന്നാള്‍. ''വാക്കുകള്‍ക്കതീതമായി ജീവിതത്തില്‍ മറ്റെന്തിനേക്കാളും അച്ഛനും അമ്മയും നിങ്ങളെ സ്‌നേഹിക്കുന്നുവെന്നാണ് വിഘ്‌നേഷ് അടിക്കുറിപ്പായി നല്‍കിയത്. ജീവിതത്തിലേക്ക് കടന്നുവന്ന് ഞങ്ങളെ സന്തുഷ്‌ടരാക്കിയതിന് നന്ദി (Nayanthara's Uyir And Ulak's Birth day). നിങ്ങളാണ് തങ്ങളുടെ ലോകമെന്നും അനുഗ്രഹിക്കപ്പെട്ട ജീവിതമെന്നും'' പറഞ്ഞാണ് വിഘ്‌നേഷ് കുറിപ്പ് അവസാനിപ്പിക്കുന്നത് (Vignesh Shivan New Photo).
ചിത്രങ്ങള്‍ക്ക് കമന്‍റുകളുടെ പെരുമഴ : പങ്കാളി നയന്‍താരയ്‌ക്കൊപ്പമുള്ള തന്‍റെ ചിത്രവും വിഘ്‌നേഷ് ആരാധകര്‍ക്കായി പങ്കിട്ടിട്ടുണ്ട്. "avalodirukkum Oru vidha snehithan aanaaen." എന്ന അടിക്കുറിപ്പോടെയാണ് വിഘ്‌നേഷ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌തത്. പച്ച പാന്‍റും വെള്ള ഷര്‍ട്ടും വെള്ള ഷൂസും ധരിച്ച് മലേഷ്യന്‍ തെരുവോരങ്ങളില്‍ നിന്നും നയന്‍താര ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തപ്പോള്‍ കറുത്ത പാന്‍റും ഓഫ് വൈറ്റ് ഷര്‍ട്ടും അതിനുള്ളില്‍ വെള്ള ടീഷര്‍ട്ടും ധരിച്ചാണ് വിഘ്‌നേഷ് എത്തിയത്. താരങ്ങളുടെ ചിത്രത്തിന് നിരവധി പേരാണ് കമന്‍റുകളുമായെത്തിയത് (Birth Day Celebrations Of Nayanthara's Child).
also read:Jawan Box Office Collection | 25ാം ദിനത്തില്‍ 600 കോടി പിന്നിട്ടു ; ജവാന്‍റെ നിര്‍മാണം 4 വര്‍ഷം നീളുകയായിരുന്നുവെന്ന് ഷാരൂഖ്
നല്ല ഫോട്ടോയെന്ന് ഒരാള്‍ കമന്‍റിട്ടപ്പോള്‍ മറ്റൊരാള്‍ 'സ്റ്റണ്ണിങ് ആന്‍ഡ് സ്റ്റൈലിഷ് കപ്പിള്‍' എന്നും 'ലുക്കിങ് ഹാപ്പി ആന്‍ഡ് ഹാന്‍ഡ്‌സം' എന്നും കുറിച്ചു. ആരാധകരില്‍ ഒരാള്‍ നയന്‍...വിക്കി.. എന്‍റെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികള്‍ എന്ന് കുറിച്ചപ്പോള്‍ 'അയ്യോ രാജാവും രാജ്ഞിയു'മെന്ന് മറ്റൊരു ആരാധകന്‍ കമന്‍റിട്ടു. തന്‍റെ ആദ്യ ബോളിവുഡ് ചിത്രം ജവാന്‍ (Nayanthara's First Bollywood Film Jawan) ബോക്‌സോഫീസ് വിജയം നേടിയതിന്‍റെ സന്തോഷത്തിലാണ് നയന്‍താരയിപ്പോള്‍. അതേസമയം തന്‍റെ വരാനിരിക്കുന്ന ചിത്രത്തിന്‍റെ പ്രീ പ്രൊഡക്‌ഷന്‍ ജോലിയുടെ തിരക്കിലാണിപ്പോള്‍ വിഘ്‌നേഷ്.