റായ്‌പൂർ: ചത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിൽ നക്‌സലുകൾ ഏഴ് വാഹനങ്ങൾക്ക് തീയിട്ടതായി പൊലീസ്. സുക്‌മയിലെ എറബോർ പ്രദേശത്ത് നിന്ന് റിപ്പോർട്ട് ചെയ്‌ത സംഭവം സുക്‌മ എസ്‌പി എൽ. ധ്രുവ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച് ഒരു സംഘം നക്‌സലുകൾ പ്രദേശത്തെത്തി വാഹനങ്ങൾ കത്തിക്കുകയും ഭാരത് ബന്ദിനെ വിജയിപ്പിക്കാൻ ആളുകളോട് ആവശ്യപ്പെട്ട് ലഘുലേഖകൾ വിതരണം ചെയ്യുകയുമായിരുന്നു. രാജ്യത്തെ ജനങ്ങളുടെ നീക്കങ്ങളെ അടിച്ചമർത്തുന്നുവെന്ന് ആരോപിച്ചാണ് നക്‌സലുകൾ ഏപ്രിൽ 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
ചത്തീസ്‌ഗഡിൽ നക്‌സലുകൾ 7 വാഹനങ്ങൾക്ക് തീയിട്ടു - എറബോർ
രാജ്യത്തെ ജനങ്ങളുടെ നീക്കങ്ങളെ അടിച്ചമർത്തുന്നുവെന്ന് ആരോപിച്ച് നക്‌സലുകൾ ഏപ്രിൽ 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിരുന്നു
ചത്തീസ്‌ഗഡിൽ നക്‌സലുകൾ 7 വാഹനങ്ങൾക്ക് തീയിട്ടു
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സുരക്ഷാസേന സംഭവ സ്ഥലത്തെത്തി പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ സേനയ്‌ക്കെതിരെ നക്‌സലുകൾ ആക്രമണം നടത്തുന്നതും വാഹനങ്ങൾക്കും യന്ത്രങ്ങൾക്കും കേടുപാടുകൾ വരുത്തുന്നതും പതിവാണ്. സുക്‌മ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന സംസ്ഥാനത്തെ ബസ്‌തർ ഡിവിഷനിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താനും നക്‌സലുകൾ പതിവായി ശ്രമിക്കാറുണ്ടെന്നാണ് സുരക്ഷാസേന പറയുന്നത്.