ഛത്തീസ്ഗഡ് :ബിജാപൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന 38 കാരനെ നക്സലുകൾ കൊലപ്പെടുത്തി. ഹേമന്ദ് ബന്ദിയാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചായിരുന്നു വധമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
ജൻമിലീഷ്യ മാവോയിസ്റ്റ് സംഘത്തിലെ ഒരു സംഘം ആളുകള്‍ ശനിയാഴ്ച ഇരയെ വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. തിമ്മപ്പൂര്‍ വില്ലേജിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. ഭസഗുഡ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. മുര്ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് കുത്തി കൊലപ്പടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ് അധികൃതര്‍ എത്തിയെങ്കിലും മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടു.