റായ്‌പൂർ: ഛത്തീസ്ഗഡിൽ ട്രെയിൻ അട്ടിമറിക്കാൻ നക്സലൈറ്റുകളുടെ ശ്രമം. ദന്തേവാഡയിൽ ഭാൻസിക്കും ബച്ചേലിക്കും ഇടയിലാണ് സംഭവം. ഏപ്രിൽ 26ന് ഭരത് ബന്ദിനെ സഹായിക്കാൻ ഒരുകൂട്ടം നക്സലൈറ്റുകൾ ട്രെയിൻ നിർത്തി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിൽ ട്രെയിൻ അട്ടിമറിക്കാന്‍ ശ്രമം - റായ്‌പൂർ
ഏപ്രിൽ 26 നാണ് ഭരത് ബന്ദിനെ സഹായിക്കാൻ ഒരുകൂട്ടം നക്സലൈറ്റുകൾ ട്രെയിൻ നിർത്തി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. തുടർന്ന് ബന്ദിനെ പിന്തുണച്ച് പോസ്റ്ററുകളും അവർ ട്രെയിനിൽ ഒട്ടിച്ചു
ഛത്തീസ്ഗഡിൽ നക്സലൈറ്റുകൾ ട്രെയിൻ പാളം തെറ്റിച്ചു ; ആളപായമില്ല
ബന്ദിനെ പിന്തുണച്ച് പോസ്റ്ററുകളും അവർ ട്രെയിനിൽ ഒട്ടിച്ചു. നക്‌സലൈറ്റുകൾ 45 മിനിറ്റോളം ട്രെയിൻ സര്‍വീസ് നിർത്തിവച്ചതായി എസ് പി ദന്തേവാഡ പറഞ്ഞു. ഉടന്‍തന്നെ ജില്ലാ റിസർവ് ഗാർഡ് ജവാൻമാർ സംഭവസ്ഥലത്തെത്തുകയും ട്രെയിനിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. 30ഓളം യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്. ഏപ്രിൽ 4നാണ് കലാപ വിരുദ്ധ ഓപ്പറേഷനിൽ 22 സുരക്ഷ ഉദ്യോഗസ്ഥരെ നക്സലുകൾ വധിച്ചത്.