റാഞ്ചി: ഝാർഖണ്ഡിലെ ചൈബാസയിലെ റെയില്‍വേ ട്രാക്ക് തകര്‍ത്ത് നക്സലുകള്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഏകദേശം ഒരു മണിക്കൂറോളം റെയിൽ ഗതാഗതം നിർത്തിവച്ചു. ഹൗറ-അഹമ്മദാബാദ് എക്സ്പ്രസ്, ടാറ്റ-അലപ്പി എക്സ്പ്രസ്, അഹമ്മദാബാദ് എക്സ്പ്രസ് തുടങ്ങി നിരവധി പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം താല്‍കാലികമായി നിർത്തിവച്ചു.
തുടര്‍ന്ന് ജില്ലാ പൊലീസ്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ്, ആർപിഎഫ്, റെയിൽവേ ട്രാക്ക്മാൻ എന്നിവർ സംയുക്തമായാണ് സോനുവ-ചക്രധർപൂർ റൂട്ടിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്ന് പൊലീസ് അറിയിച്ചു.