ഗിരിധി:ജാർഖണ്ഡിലെ ഗിരിധിക്ക് സമീപം റെയിൽവേ ട്രാക്ക് നക്‌സലുകൾ സ്ഫോടനത്തിലൂടെ തകർത്തു. ചിച്ചാകി, ചൗധരിബന്ധ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഹൗറ-ന്യൂഡൽഹി പാതയിലെ ട്രാക്കാണ് ബുധനാഴ്‌ച രാത്രിയോടെ നക്‌സലുകൾ തകർത്തത്. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ സർവീസ് നിർത്തിവച്ചു.
പാത തകർന്നതിനെത്തുടർന്ന് ഗംഗാ ദാമോദർ, ലോകമാന്യ തിലക് എക്‌സ്‌പ്രസ് തുടങ്ങി നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. മറ്റ് ചില ട്രെയിനുകൾ റൂട്ട് മാറി ഓടുന്നുണ്ട്.