മുംബൈ: ഗഡ്‌ചിരോളി ജില്ലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 26 നക്‌സലുകൾ കൊല്ലപ്പെട്ടു. മർഡിൻതോല വനമേഖലയിലെ കോർച്ചിയിൽ സി-60 പൊലീസ് കമാൻഡോ സംഘം തെരച്ചിൽ നടത്തുന്നതിനിടെ ശനിയാഴ്‌ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട നക്‌സലുകളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഉന്നത വിമത നേതാവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
മഹാരാഷ്‌ട്രയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 26 നക്‌സലുകൾ കൊല്ലപ്പെട്ടു
മർഡിൻതോല വനമേഖലയിലെ കോർച്ചിയിൽ സി-60 പൊലീസ് കമാൻഡോ സംഘം തെരച്ചിൽ നടത്തുന്നതിനിടെ ശനിയാഴ്‌ച രാവിലെയാണ് നക്‌സലുകളുമായി ഏറ്റുമുട്ടലുണ്ടായത്.
മഹാരാഷ്‌ട്രയിൽ പൊലീസ്-നക്‌സൽ ഏറ്റുമുട്ടൽ; 26 നക്‌സലുകൾ കൊല്ലപ്പെട്ടു
ഏറ്റുമുട്ടലിനിടെ നാല് പൊലീസുകാർക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പൊലീസുകാരെ ചികിത്സക്കായി ഹെലികോപ്‌റ്റർ മാർഗം നാഗ്‌പൂരിലേക്ക് കൊണ്ടുപോയതായും പൊലീസ് അധികൃതർ അറിയിച്ചു.
Also Read: പോക്സോ കേസ് അന്വേഷിക്കാനെത്തിയ വ്യാജ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌പി അറസ്റ്റിൽ
Last Updated : Nov 13, 2021, 8:30 PM IST