നവാഡ (ബിഹാർ) : ജയിലിലായിരിക്കെ ഐഐടി ജെഎഎം ടെസ്റ്റിൽ ഉന്നത വിജയം നേടി ബിഹാര്‍ സ്വദേശി. സൂരജ് എന്ന കൗശ്‌ലേന്ദ്ര കുമാറാണ് ഐഐടി റൂർക്കേലയുടെ ജെഎഎം ടെസ്റ്റിൽ ദേശീയതലത്തില്‍ 54-ാം റാങ്ക് നേടിയത്. നവാഡ സ്വദേശിയും 22കാരനുമായ സൂരജ് കഴിഞ്ഞ 11 മാസമായി ജയിലിലാണ്.
2021 ഏപ്രിലിൽ 45 കാരനായ സഞ്ജയ് യാദവ് എന്നയാളെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന കേസിലാണ് സൂരജ് തടവില്‍ കഴിയുന്നത്. കൊലപാതകത്തിൽ സഞ്ജയ് യാദവിന്‍റെ പിതാവ് നൽകിയ പരാതിയിൽ സൂരജ് ഉൾപ്പെടെയുള്ളവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഠിനാധ്വാനത്തിലൂടെയാണ് സൂരജ് വിജയം കരസ്ഥമാക്കിയത്. തന്‍റെ വിജയം യുവാവ് മുൻ ജയിൽ സൂപ്രണ്ട് അഭിഷേക് കുമാർ പാണ്ഡെക്കും സഹോദരൻ വീരേന്ദ്ര കുമാറിനും സമർപ്പിച്ചു. തന്നെ പഠനത്തിനായി പ്രേരിപ്പിക്കുന്നതിൽ ഇവരാണ് പ്രധാന പങ്ക് വഹിച്ചതെന്ന് സൂരജ് പറഞ്ഞു.