റായ്‌ഗഡ് (മഹാരാഷ്‌ട്ര): റായ്‌ഗഡ് ജില്ലയിലെ ഉറണ്‍ ബേസ് ക്യാമ്പിൽ നിന്ന് നാവിക ഉദ്യോഗസ്ഥനെ കാണാതായി. കരഞ്ജ ദ്വീപിലെ നേവൽ ക്യാമ്പിലെ ഉദ്യോഗസ്ഥനായ വിശാൽ മഹേഷ് കുമാറിനെയാണ് (22) കാണാതായത്. നവംബർ മൂന്നിന് ബേസ് ക്യാമ്പില്‍ നിന്ന് നഗരത്തിലെ നീന്തൽക്കുളത്തിലെത്തിയ വിശാലിനെ കുറിച്ച് പിന്നീട് യാതൊരു അറിവുമില്ല.
വിശാലിന്‍റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും വിശാലിനെ കണ്ടെത്തുന്നതിനായി നാവികസേനയുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. നാവികസേനയില്‍ കുക്കായി ജോലി ചെയ്യുകയായിരുന്നു വിശാലിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി നാവികസേന പരാതി നല്‍കിയിട്ടില്ല.