മുംബൈ :നാവികസേന ഉദ്യോഗസ്ഥന്‍ സര്‍വീസ് പിസ്‌റ്റള്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്‌തു. മുംബൈ തുറമുഖത്ത് ഐഎന്‍എസ് ചെന്നൈയുടെ യുദ്ധക്കപ്പലിലാണ് ഇരുപത്തിയഞ്ചുകാരനായ നാവികന്‍ സ്വയം വെടിവച്ച് ജീവനൊടുക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാവികസേന ഉത്തരവിട്ടു.
നാവികസേന ഉദ്യോഗസ്ഥന്‍ സര്‍വീസ് പിസ്‌റ്റള്‍ ഉപയോഗിച്ച് നിറയൊഴിച്ച് ജീവനൊടുക്കി ; അന്വേഷണം - ചെന്നൈ
മുംബൈ തുറമുഖത്ത് യുദ്ധക്കപ്പലിന്‍റെ ആളൊഴിഞ്ഞ കമ്പാര്‍ട്ട്‌മെന്‍റില്‍ സര്‍വീസ് പിസ്‌റ്റള്‍ ഉപയോഗിച്ച് വെടിവച്ച് ആത്മഹത്യ ചെയ്‌ത് നാവികസേന ഉദ്യോഗസ്ഥന്‍, അന്വേഷണത്തിന് ഉത്തരവിട്ട് സേന

ഇന്നലെ (12-11-2022) ഉച്ചയോടെ മുംബൈ തുറമുഖത്താണ് സംഭവം. കൊൽക്കത്ത ക്ലാസ് സ്‌റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ഐഎന്‍എസ് ചെന്നൈയുടെ ആളൊഴിഞ്ഞ കമ്പാര്‍ട്ട്‌മെന്‍റിലേക്ക് പോയ നാവികന്‍ തന്‍റെ ഒമ്പത് എംഎം സര്‍വീസ് പിസ്‌റ്റള്‍ ഉപയോഗിച്ച് നെഞ്ചിലേക്ക് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാള്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. അതേസമയം ആത്മഹത്യക്ക് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല. അദ്ദേഹത്തെ അലട്ടുന്ന സ്വകാര്യ വിഷമങ്ങളാകാം ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പൊലീസ് നിഗമനം.
പിസ്റ്റളും മാഗസിനും ഹോള്‍സ്‌റ്ററും കണ്ടെടുത്തുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.