കേരളം

kerala

ETV Bharat / bharat

പഞ്ചാബ് കുരുക്കഴിക്കാന്‍ കെ.സി വേണുഗോപാല്‍ ; സിദ്ദുവുമായി വ്യാഴാഴ്‌ച ചര്‍ച്ച

പിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് രാജി നല്‍കിയശേഷം സിദ്ദു കോൺഗ്രസ് നേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത് ഇതാദ്യം

Sidhu to meet rawat  Navjot Singh Sidhu  Sidhu to meet KC Venugopal  Harish Rawat  KC Venugopal  Punjab Incharge Harish Rawat  സിദ്ദുവിന്‍റെ രാജി  സിദ്ദു വാർത്ത  നവജ്യോത് സിങ് സിദ്ദു വാർത്ത  കെ സി വേണുഗോപാൽ  ഹരീഷ് റാവത്ത്  കെ.സി വേണുഗോപാലുമായി നാളെ കൂടിക്കാഴ്‌ച  പഞ്ചാബ് കോൺഗ്രസ് വാർത്ത  പഞ്ചാബ് കോൺഗ്രസ്
സിദ്ദുവിന്‍റെ രാജി; കെ.സി വേണുഗോപാലുമായി നാളെ കൂടിക്കാഴ്‌ച

By

Published : Oct 13, 2021, 12:52 PM IST

ന്യൂഡൽഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജി നല്‍കിയ നവജ്യോത് സിങ് സിദ്ദു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി വ്യാഴാഴ്‌ച കൂടിക്കാഴ്‌ച നടത്തും. സംസ്ഥാന കോൺഗ്രസിന്‍റെ ചുമതലയുള്ള ഹരീഷ് റാവത്തും യോഗത്തിൽ പങ്കെടുക്കും. പ്രസിഡന്‍റ് സ്ഥാനം രാജിവച്ച് ഹൈക്കമാൻഡിന് കത്ത് സമർപ്പിച്ച ശേഷം ആദ്യമായാണ് സിദ്ദു കോൺഗ്രസ് നേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്.

സംഘടന വിഷയങ്ങൾ ചർച്ച ചെയ്യാനായി സിദ്ദുവുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്‌തിരുന്നു. ഡൽഹിയിലെ കെ.സി വേണുഗോപാലിന്‍റെ വസതിയിൽ വച്ചാകും യോഗം. സെപ്‌റ്റംബർ 28നാണ് നവജ്യോത് സിങ് സിദ്ദു കേന്ദ്ര നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്.

ALSO READ:ഉത്ര വധക്കേസ് : സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും

സിദ്ദുവിന്‍റെ രാജിയിൽ ഹൈക്കമാൻഡ് അതൃപ്‌തരാണെന്നും രാജിക്ക് ശേഷം നേതൃത്വവുമായി ഇതുവരെ കൂടിക്കാഴ്‌ച നടത്തിയിട്ടില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. താൻ പാർട്ടിക്കൊപ്പവും രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പവും നിൽക്കുമെന്ന് സിദ്ദു രാജിക്ക് ശേഷം വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ സ്ഥാനമാനങ്ങൾ പ്രധാനമല്ലെന്നും പഞ്ചാബിന് വേണ്ടിയാകും തന്‍റെ പ്രവർത്തനമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

ABOUT THE AUTHOR

...view details