ന്യൂഡൽഹി :രാജ്യതലസ്ഥാനത്ത് താത്‌കാലിക അധ്യാപകര്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുത്ത് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു. 22,000 ഗസ്റ്റ് അധ്യാപകർ അടിമകളെപ്പോലെ തൊഴില്‍ ചെയ്യേണ്ടിവരുന്നു. പഞ്ചാബുകാരെ വശീകരിക്കുന്നതിന് മുമ്പ് നിങ്ങളുടെ സംസ്ഥാനത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെജ്‌രിവാളിനോടായി സിദ്ദു പറഞ്ഞു.
ALSO READ:Omicron in delhi: ഡല്‍ഹിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിക്ക് മുമ്പില്‍ ഞായറാഴ്ച ഉച്ചയ്‌ക്കായിരുന്നു താത്‌കാലിക അധ്യാപകരുടെ പ്രതിഷേധം. ജോലി സ്ഥിരപ്പെടുത്തണമെന്നത് അടക്കം നിരവധി ആവശ്യങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്. നവംബര്‍ 27 ന് പഞ്ചാബിലെ മൊഹാലിയിൽ കരാർ അധ്യാപകരുടെ പ്രതിഷേധത്തിൽ കെജ്‌രിവാള്‍ പങ്കെടുത്തിരുന്നു.
ഇതിനുള്ള മറുപടി കൂടിയായിരുന്നു സമരത്തിലെ സിദ്ദുവിന്‍റെ പങ്കാളിത്തം. തങ്ങളുടെ പാര്‍ട്ടി പഞ്ചാബില്‍ അധികാരത്തിലെത്തിയാൽ അധ്യാപകർക്ക് ട്രാൻസ്‌ഫർ നയം നടപ്പാക്കും. അവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും കെജ്‌രിവാൾ വാഗ്‌ദാനം ചെയ്‌തിരുന്നു.