ലഖിംപുർ ഖേരി (യുപി): കർഷകർ കൊല്ലപ്പെട്ട കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്ര ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായതോടെ നിരാഹാര സമരം അവസാനിപ്പിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു.
READ MORE: ആശിഷ് മിശ്ര അന്വേഷണസംഘത്തിന് മുന്നില്‍ ; മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ എത്തിയത് പിന്‍വാതിലിലൂടെ
ലഖിംപുർ ഖേരി അക്രമത്തിൽ മരിച്ച മാധ്യമപ്രവർത്തകൻ രാമൻ കശ്യപിന്‍റെ വസതിയിലാണ് സിദ്ദു വെള്ളിയാഴ്‌ച നിരാഹാരമിരുന്നത്. കർഷകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകന് ജീവൻ നഷ്‌ടപ്പെട്ടത്.
നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. കേസിൽ കുറ്റാരോപിതനായ ആശിഷ് മിശ്രയ്‌ക്കെതിരെ നടപടിയെടുക്കുന്നതുവരെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് സിദ്ദു നേരത്തേ അറിയിച്ചിരുന്നു.
വ്യാഴാഴ്‌ച ലഖിംപുർ ഖേരിയിലേക്ക് സിദ്ദു നടത്തിയ കോൺഗ്രസ് മാർച്ച് ഉത്തർപ്രദേശ്-ഹരിയാന അതിർത്തിയായ ഷാജഹാൻപൂരിൽ യുപി പൊലീസ് തടഞ്ഞിരുന്നു. പാർട്ടി അംഗങ്ങൾക്കൊപ്പം സിദ്ദുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് വെള്ളിയാഴ്‌ചയാണ് കോൺഗ്രസ് നേതാക്കളെ വിട്ടയച്ചത്.