കൊല്‍കത്ത: പൊതു സ്വകാര്യ ബാങ്കുകളിലെ ഒമ്പത് അഖിലേന്ത്യ അസോസിയേഷനുകൾ സംയുക്തമായി പണിമുടക്കിലേക്ക്. ജനുവരി 30, 31 തിയതികളിൽ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് അസോസിയേഷനുകൾ ആഹ്വാനം ചെയ്‌തതോടെ ദേശസാത്കൃത സ്വകാര്യ ബാങ്കുകളുടെ എല്ലാ ശാഖകളും രണ്ട് ദിവസം അടഞ്ഞുകിടക്കുമെന്നാണ് റിപ്പോർട്ടുകൾ. പണിമുടക്ക് എടിഎമ്മുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സൂചനയുണ്ട്.
അതേസമയം ഐഎന്‍ഇഎഫ്‌ടി, ആര്‍ടിജിഎസ് തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തടസമുണ്ടാകില്ല. ബാങ്കുകളിലെ ഒമ്പത് അഖിലേന്ത്യ സംഘടനകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് (യുഎഫ്‌ബിയു) പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. വ്യാഴാഴ്‌ച മുംബൈയിൽ നടന്ന യോഗത്തിൽ സംഘടനകള്‍ ആവശ്യങ്ങളില്‍ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷന്‍ പ്രതികരിക്കാതെ വന്നതോടെയാണ് പണിമുടക്കിലേക്ക് നീങ്ങിയതെന്ന് സംഘടന പ്രസ്‌താവനയില്‍ അറിയിച്ചു.