ന്യൂഡൽഹി: ആഭ്യന്തര സുരക്ഷയും ബാഹ്യ ഭീഷണികളും തമ്മിലുള്ള അന്തരം കുറയുകയാണെന്നും സൈനിക, പ്രതിരോധ ശേഷികളിലേക്ക് ദേശീയ സുരക്ഷ ഒതുങ്ങുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. ഇന്നത്തെ കാലത്ത് എല്ലാ മേഖലകളിലുമുള്ള ദേശിയ സുരക്ഷ ഞങ്ങളുടെ മുൻഗണനയാണ്. തീവ്രവാദം, മയക്കുമരുന്ന് കടത്ത്, ആയുധ വേട്ട തുടങ്ങിയവ ആഭ്യന്തര സുരക്ഷയുടെ വ്യാപ്‌തി വർധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര സുരക്ഷയും ബാഹ്യ ഭീഷണികളും തമ്മിലുള്ള അന്തരം കുറഞ്ഞു :കേന്ദ്ര ആഭ്യന്തര സെക്രട്ടറി - National security no longer limited to military, defense capabilities
തീവ്രവാദം, മയക്കുമരുന്ന് കടത്ത്, ആയുധ വേട്ട തുടങ്ങിയവ ആഭ്യന്തര സുരക്ഷയുടെ വ്യാപ്‌തി വർധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന ചില സംഘടനകൾ ഉണ്ടd. ഇവർ തീവ്രവാദ പരിശീലനത്തിന് ധനസഹായം നൽകുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്‍റെ സുരക്ഷ ഏറെ പ്രധാനമാണെന്നും അതിനാല്‍ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ വർധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷക്ക് പുറമെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും സേന പ്രധാന പങ്കുവഹിക്കുന്നുണ്ട്. ജമ്മു കശ്‌മീരിലെ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ സേനയുടെ പങ്ക് വലുതാണെന്നും തെരഞ്ഞെടുപ്പ് സമാധാനപരമായാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.