National Science Day 2022: രണ്ടുതരം വ്യക്‌തികളുള്ള സംസ്‌കാരത്തിലാണ് നാം ജീവിക്കുന്നത്. ഒരുകൂട്ടും ആളുകള്‍ ശാസ്‌ത്രത്തെ പിന്തുടരുമ്പോള്‍ മറ്റു കൂട്ടര്‍ ആത്മീയ പാത പിന്തുടരുന്നു.
സാങ്കേതിക അത്‌ഭുതങ്ങളില്‍ വിശ്വസിക്കുന്ന ആളുകൾ അവരുടെ വേഷവിധാനങ്ങളും മതപരമായ ഉത്സവങ്ങളും ആഘോഷിക്കാൻ ഇഷ്‌ടപ്പെടുന്ന പോലെയാണ് ശാസ്ത്രത്തെ ഇഷ്ടപ്പെടുന്നവര്‍ എല്ലാവര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്‌ത്ര ദിനമായി ആഘോഷിക്കുന്നത്.
നമ്മുടെ പരിധികള്‍ക്കപ്പുറമാണ് ശാസ്‌ത്രം. നമുക്ക് ചുറ്റുമുള്ളതെല്ലാം ശാസ്‌ത്രത്തിന്‍റെ ഉത്പന്നങ്ങളാണ്. ശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നവർ, ശാസ്‌ത്രജ്ഞര്‍, ശാസ്‌ത്ര സാങ്കേതിക വിദ്യകൾ പഠിക്കാൻ കഠിനാധ്വാനം ചെയ്യുന്ന ചെറുപ്പക്കാർ, ഇന്ത്യയിലെ കർഷക സമൂഹത്തെ പോലെ ശാസ്‌ത്ര കണ്ടുപിടുത്തങ്ങൾ ആസ്വദിക്കുന്നവർ തുടങ്ങിയവര്‍ക്കുള്ളതാണ് ഈ ദേശീയ ശാസ്‌ത്ര ദിനം.
ദേശീയ ശാസ്‌ത്ര ദിനം: ചരിത്രവും പ്രാധാന്യവും
National Science Day History and importance: 1928ൽ ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്‍ സർ ചന്ദ്രശേഖര വെങ്കിട രാമൻ, രാമൻ പ്രഭാവം എന്ന പ്രതിഭാസം കണ്ടെത്തി. അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ഈ കണ്ടുപിടിത്തത്തിന്, 1930ൽ അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചു. ശാസ്‌ത്ര മേഖലയില്‍ ഇന്ത്യയിലെ ആദ്യത്തെ നോബൽ സമ്മാനമാണിത്. ഇതിന്‍റെ ഓര്‍മയ്‌ക്കായാണ് എല്ലാ വർഷവും ദേശീയ ശാസ്‌ത്ര ദിനം ആചരിക്കുന്നത്.
1986ൽ ഫെബ്രുവരി 28ന് ദേശീയ ശാസ്‌ത്ര ദിനമായി ആചരിക്കണമെന്ന് നാഷണൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി കമ്മ്യൂണിക്കേഷൻ (NCSTC) ഇന്ത്യ ഗവൺമെന്‍റിനോട് അഭ്യര്‍ഥിച്ചു. ഇന്ത്യയിലുടനീളമുള്ള സ്‌കൂളുകൾ, കോളജുകൾ, സർവ്വകലാശാലകൾ, മറ്റ് സയൻസ്, എഞ്ചിനീയറിങ്, മെഡിക്കൽ, റിസർച്ച് ഓർഗനൈസേഷനുകൾ എന്നിവിടങ്ങളിൽ ദേശീയ ശാസ്‌ത്ര ദിനം ആചരിക്കാറുണ്ട്.
ദേശീയ ശാസ്‌ത്ര ദിനം 2022: പ്രമേയം
National Science Day 2022 theme: 'സുസ്ഥിരമായ ഭാവിക്കായി ശാസ്‌ത്രത്തിലും സാങ്കേതിക വിദ്യയിലും സംയോജിത സമീപനം' എന്നതാണ് 2022ലെ ദേശീയ ശാസ്‌ത്ര ദിനത്തിന്‍റെ പ്രമേയം.
'എസ്‌ടിഐ യുടെ ഭാവി' ആയിരുന്നു 2021ലെ ദേശീയ ശാസ്‌ത്ര ദിനത്തിന്‍റെ പ്രമേയം. വിദ്യാഭ്യാസത്തിൽ ശാസ്‌ത്രത്തിന് നല്ല സ്വാധീനം ഉണ്ടായിരിക്കണമെന്നും പഠിതാക്കൾ ശാസ്‌ത്രത്തിലും നവീകരണത്തിലും കൂടുതൽ വ്യാപൃതരാകണമെന്നും ഇത് സൂചിപ്പിക്കുന്നു. പഠനം, അഭിരുചി, തൊഴിൽ എന്നിവയെ കുറിച്ചുള്ള ഗവേഷണത്തിന്‍റെ പ്രത്യാഘാതങ്ങൾക്കൊപ്പം നിലവിലുള്ള ശാസ്‌ത്രീയ പ്രശ്‌നങ്ങളെയും കുറിച്ച് മെച്ചപ്പെട്ട ധാരണ നൽകാനാണ് ഈ വിഷയം തെരഞ്ഞെടുത്തത്.
എല്ലാ വർഷവും, പ്രമേയം മാറാറുണ്ട്. ഇത് രാജ്യത്തിന്‍റെ സമൂഹത്തിന്‍റെ വ്യത്യസ്‌ത മുഖത്തെ ഊന്നിപ്പറയുന്നു. സാധാരണക്കാർ, വിദ്യാർത്ഥികൾ, ജീവനക്കാർ, പൊതു നേതാക്കൾ, ശാസ്‌ത്ര സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരുടെ ശ്രമങ്ങളെ അംഗീകരിക്കുന്നതിനാണ് പ്രമേയം.
ദേശീയ ശാസ്‌ത്ര ദിനം 2022: ആഘോഷവും പ്രവർത്തനങ്ങളും
National Science Day 2022 Celebration: ദേശീയ, സംസ്ഥാന ശാസ്‌ത്ര സ്ഥാപനങ്ങൾ അവരുടെ ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ അവതരിപ്പിക്കുമ്പോള്‍ വിവിധ സ്‌കൂളുകളില്‍ നിന്നും കോളേജുകളിൽ നിന്നുമുള്ള വിദ്യാർഥികൾ വ്യത്യസ്‌ത ശാസ്‌ത്ര പദ്ധതികൾ അവതരിപ്പിക്കുന്നു.
പൊതുപ്രസംഗങ്ങൾ, റേഡിയോ-ടിവി ചർച്ച പരിപാടികൾ, ശാസ്‌ത്രീയ സിനിമ പ്രദര്‍ശനങ്ങള്‍, പ്രമേയങ്ങളും ആശയങ്ങളും അടിസ്ഥാനമാക്കിയുള്ള ശാസ്‌ത്ര പ്രദർശനങ്ങൾ, നിരീക്ഷണശാലകൾ, തത്സമയ പ്രോജക്‌ടുകൾ, ഗവേഷണ പ്രദർശനങ്ങൾ, സംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ, പ്രഭാഷണങ്ങൾ, സയൻസ് മോഡൽ പ്രദർശനങ്ങൾ, തുടങ്ങി നിരവധി പരിപാടികൾ ആഘോഷത്തിന്‍റെ ഭാഗമായി നടക്കാറുണ്ട്.
ശാസ്‌ത്രമില്ലാതെയുള്ള ജീവിതം സമയം പാഴാക്കലാണ്! അത്ഭുതങ്ങൾ സംഭവിക്കുന്നുണ്ടോ? നിങ്ങൾ ശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നുവെങ്കിൽ, തീരുമാനത്തിന് പിന്നിലെ യുക്തി നിങ്ങൾ എപ്പോഴും പരിഗണിക്കും. ഇത് ഒരു പ്രത്യേക പ്രശ്‌നമായിരിക്കും. അതിശയകരമായ ചില ശാസ്‌ത്രപഠനങ്ങളും മുന്നേറ്റങ്ങളും സാങ്കേതിക വിദ്യകളും കാണാൻ നമുക്ക് ഭാഗ്യമുണ്ടായി.
ഭാവി തലമുറകൾക്ക് അവരുടെ സ്വപ്‌നങ്ങള്‍ പിന്തുടരുന്നതിന് പ്രത്യാശയും പ്രചോദനവും നൽകി കൊണ്ട് ഗവേഷണത്തിനും കണ്ടെത്തലിനുമുള്ള സർ സി വി രാമന്‍റെ അസാധാരണമായ സംഭാവനയെ ആദരിക്കുന്നു. ഏതെങ്കിലും മേഖലയിലെ ഒരു കണ്ടുപിടുത്തത്തിൽ മാത്രം ഒതുങ്ങുകയല്ല, എല്ലാ വിധത്തിലും രാജ്യത്തിന്‍റെ ക്രെഡിറ്റുകൾ പിന്തുടരുന്നത് തുടരുകയാണ് വേണ്ടത്.
Also Read:കോർബെവാക്‌സിന് കൗമാരക്കാരിൽ അടിയന്തര ഉപയോഗ അനുമതി നൽകി ഡിസിജിഐ