ന്യൂഡൽഹി: ടൗട്ടെ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിൽ ടെലികമ്മ്യൂണിക്കേഷൻ, വൈദ്യുതി, റോഡ്, ജലവിതരണ ബന്ധങ്ങൾ പുനസ്ഥാപിക്കാൻ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ കേന്ദ്ര, സംസ്ഥാന ഏജൻസികൾക്ക് നിർദേശം നൽകി.
ടൗട്ടെ ചുഴലിക്കാറ്റ്; താറുമാറായ സംവിധാനങ്ങൾ പുനസ്ഥാപിക്കണമെന്ന് ക്യാബിനറ്റ് സെക്രട്ടറി - ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ
ടൗട്ടെ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിൽ ടെലികമ്മ്യൂണിക്കേഷൻ, വൈദ്യുതി, റോഡ്, ജലവിതരണ ബന്ധങ്ങൾ പുനസ്ഥാപിക്കാൻ രാജീവ് ഗൗബ കേന്ദ്ര, സംസ്ഥാന ഏജൻസികൾക്ക് നിർദേശം നൽകി.
അറേബ്യൻ കടലിൽ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിനെത്തുടർന്ന് നാവികസേനയും തീരസംരക്ഷണ സേനയും ബാർഗുകളിൽ അകപ്പെട്ട ആളുകളെ രക്ഷപ്പെടുത്താന്‍ നടത്തിയ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളും യോഗം അവലോകനം ചെയ്തു.ബാർജിലുണ്ടായിരുന്ന 261 പേരിൽ 186 പേരെ രക്ഷപ്പെടുത്തി.ദുരിത ബാധിത പ്രദേശങ്ങളിലെ കൊവിഡ് ശുശ്രൂഷ കേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും സമയബന്ധിത പ്രവർത്തനങ്ങളെക്കുറിച്ചും യോഗം വിലയിരുത്തി.
ഗുജറാത്ത്,മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ചർച്ചയിൽ പങ്കെടുത്തു.ടൗട്ടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഗുജറാത്തിലെ ഗീർ സോമനാഥ് ജില്ലയിലെ ഉന പട്ടണത്തിൽ വ്യാപക നാശനഷ്ടം വരുത്തി. കനത്ത മഴയും കാറ്റിനെയും തുടർന്ന് ഗുജറാത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 53 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.