ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇരട്ടിയിലധികമായേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ ആരോഗ്യ മിഷന്‍റെ കണക്കുകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. ആരോഗ്യ മിഷന്‍റെ കണക്ക് പ്രകാരം 2021 ഏപ്രില്‍, മെയ് മാസങ്ങളിലായി എട്ട് ലക്ഷത്തിലധികം പേരാണ് രാജ്യത്ത് മരിച്ചത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഇതേ കാലയളവില്‍ മരിച്ചവരുടെ എണ്ണം 4 ലക്ഷത്തില്‍ താഴെ മാത്രമാണ്. മരണ നിരക്കില്‍ മുൻ വര്‍ഷങ്ങളേക്കാള്‍ നാല് ലക്ഷത്തിലധികം വര്‍ധനവ് വന്നുവെന്നാണ് ആരോഗ്യ മിഷന്‍റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. പനിയും ശ്വാസ തടസവും കാരണമാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചത്. ഇത് കൊവിഡ് മരണമാകാമെന്നാണ് വിലയിരുത്തല്‍. അങ്ങനെവരുമ്പോള്‍ മരണസംഖ്യ ഇരട്ടിയായേക്കും.