ന്യൂഡല്‍ഹി: അറുപത്തിയൊമ്പതാമത് ദേശീയ ചലചിത്ര പുരസ്‌കാരങ്ങളില്‍ (National Film award ) മികച്ച സംവിധായകനുള്ള പുരസ്‌കാരം നിഖില്‍ മഹാജന് (Nikhil Mahajan). മറാത്തി ചിത്രമായ 'ഗോദാവരി'യ്‌ക്കാണ് അവാര്‍ഡ് ലഭിച്ചത്.
നിഖില്‍ മഹാജന്‍റെ ഗോദാവരി (Nikhil Mahajan's Godavari):നിഖില്‍ മഹാജന്‍ (Nikhil Mahajan's Godavari) ദേശീയ ചലചിത്ര പുരസ്‌കാരത്തിന് (National Film Award) അര്‍ഹനായ ചിത്രം ഗോദാവരി (Godavari) ഏറെ ജനശ്രദ്ധ നേടിയിരുന്നു. ബ്ലൂ ഡ്രോപ്പ്‌സ് ഫിലിംസിന്‍റെ (Blue Drops Film) ബാനറില്‍ ജിതേന്ദ്ര ജോഷി (Jithendra Joshi) നിര്‍മിച്ച ചിത്രം 2022 നവംബര്‍ 11നാണ് തിയേറ്ററുകളിലെത്തിയത്. നാസിക്കിലെ (Nashik) ഗോദാവരി പുഴയുടെ (Godavari River) തീരത്ത് കഴിയുന്ന ഒരു സാധാരണ കുടുംബത്തിന്‍റെ ജീവിത കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
മറ്റ് ദേശീയ ചലചിത്ര പുരസ്‌കാര ജേതാക്കള്‍ (National Film Award Winners): ഇന്ന് (ഓഗസ്റ്റ് 24) വൈകിട്ട് അഞ്ച് മണിയോടെയാണ് 69-ാമത് ദേശീയ ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ആര്‍ മാധവന്‍ മുഖ്യ കഥാപാത്രമായെത്തിയ റോക്കട്രി ദ തമ്പി ഇഫക്‌ടാണ്. ചിത്രത്തിന്‍റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത് ആര്‍ മാധവന്‍ തന്നെയാണ്. ഐഎസ്‌ആര്‍ഒ (ISRO) മുന്‍ ശാസ്‌ത്രജ്ഞന്‍റെ ജീവിത കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ആര്‍ മാധവന്‍ (R Madhavan) കേന്ദ്ര കഥാപാത്രമായ ചിത്രം നിര്‍മിച്ചിരിക്കുന്നത് സരിത മാധവന്‍, വര്‍ഗീസ് മൂളന്‍, വിജയ് മൂളന്‍ എന്നിവരാണ് ചേര്‍ന്നാണ്.