കേരളം

kerala

ETV Bharat / bharat

National Film Award Best Film ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം 'റോക്കട്രി: ദി നമ്പി ഇഫക്‌ട്' - നമ്പി നാരായണന്‍റെ

Nambi Narayan Life story | ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞനായ നമ്പി നാരായണന്‍റെ (nambi narayan) ജീവിതകഥ പറയുന്ന ചിത്രമാണിത്

national film award  best film  national film award 2023  nambi effect  rocketry the nambi effect  nambi narayan  r madhavan  ദേശീയ ചലച്ചിത്ര പുരസ്‌കാരം  മികച്ച ചിത്രം  റോക്കട്രി ദി നമ്പി ഇഫക്‌ട്  ഐഎസ്‌ആര്‍ഒ  നമ്പി നാരായണന്‍റെ  ആര്‍ മാധവന്‍
National Film Award Best Film

By ETV Bharat Kerala Team

Published : Aug 24, 2023, 6:07 PM IST

Updated : Aug 24, 2023, 9:21 PM IST

ന്യൂഡല്‍ഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം (National film award) പ്രഖ്യാപിച്ചു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് 'റോക്കട്രി: ദി നമ്പി ഇഫക്‌ടാ'ണ് (Rocketry: The Nambi Effect). ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞനായ നമ്പി നാരായണന്‍റെ (Nambi narayan) ജീവിതകഥ പറയുന്ന ചിത്രമാണിത്.

ആര്‍ മാധവനാണ് (R Madhavan) ചിത്രത്തില്‍ നമ്പി നാരായണനായി വേഷമിട്ടത്. ആര്‍ മാധവന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ആര്‍ മാധവന്‍, സരിത മാധവന്‍, വര്‍ഗീസ് മൂളന്‍, വിജയ്‌ മൂളന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ആര്‍എസ്‌ പ്രദീപ് സംവിധാനം ചെയ്‌ത 'മൂന്നാം വളവാണ്' മികച്ച പരിസ്ഥിതി ചിത്രം. മികച്ച ആനിമേഷന്‍ ചിത്രമായി തെരഞ്ഞെടുത്തത് അതിഥി കൃഷ്‌ണദാസ് സംവിധാനം ചെയ്‌ത 'കണ്ടിട്ടുണ്ട്' എന്ന സിനിമയാണ്. മികച്ച മലയാള ചിത്രം 'ഹോം' ആണ്.

'കടൈസി വ്യവസായി'യാണ് മികച്ച തമിഴ്‌ ചിത്രം. '777 ചാള്‍ളി' മികച്ച കന്നഡ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 'ചെല്ലോ ഷോ'യാണ് മികച്ച ഗുജറാത്തി ചിത്രം.

സ്ഥാനം പിടിച്ച് മലയാള ചിത്രങ്ങളും National Film Awards Malayalam Achievements: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അഭിമാനിക്കാന്‍ മലയാളിക്കും ഒരുപിടി നേട്ടങ്ങള്‍ ഏറെയുണ്ട്. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങളും ആര്‍ടിസ്‌റ്റുകളും നേട്ടംകൊയ്‌തു. മലയാളികളുടെ പ്രിയ താരം ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

'ഹോം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. 'ഹോം'(Home) ആണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.

റോജിന്‍ തോമസ് (Rojin Thomas) കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് 'ഹോം'. ഒടിടി റിലീസായി എത്തിയ ഈ കുടുംബ ചിത്രത്തില്‍ ഇന്ദ്രന്‍സിനൊപ്പം ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്‌ലന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ അണിനിരന്നത്. വിജയ്‌ ബാബുവാണ് (Vijay Babu) ചിത്രത്തിന്‍റെ നിര്‍മാണം.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങിയ 'മേപ്പടിയാന്‍' (Meppadiyan) എന്ന ചിത്രത്തിലൂടെ വിഷ്‌ണു മോഹനെ മികച്ച പുതുമുഖ സംവിധായകനായി തെരഞ്ഞെടുത്തു. സഹനടന്മാര്‍ക്കുള്ള മത്സരത്തില്‍ ഇന്ദ്രന്‍സും ജോജുവും അവസാനം വരെ ഉണ്ടായിരുന്നു. 'മിന്നല്‍ മുരളി'(Minnal Murali), 'ചവിട്ട്' (Chavittu), 'നായാട്ട്' (Nayattu), 'അവാസവ്യൂഹം'(Aavasavyuham) എന്നിങ്ങനെ മികച്ച സിനിമകളാണ് മലയാളത്തില്‍ നിന്നും മാറ്റുരയ്‌ക്കാന്‍ എത്തിയത്. ഇവയെല്ലാ വിവിധ വിഭാഗങ്ങളിലായി മികച്ച പ്രതികരണവും നേടിയിരുന്നു.

ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ കനത്ത മത്സരം (280 Films In Feature Film Competition): 'നായാട്ട്' സിനിമയിലൂടെ മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം ഷാഹി കബീര്‍ നേടി. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം ചവിട്ട് എന്ന മലയാള ചിത്രവും സ്വന്തമാക്കി. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി 2021ല്‍ സെന്‍സര്‍ ചെയ്‌ത സിനിമകളാണ് പരിഗണിച്ചത്. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 31 വിഭാഗങ്ങളിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലുമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 24 ഭാഷകളില്‍ നിന്നായി 280 സിനിമകളാണ് മത്സരിച്ചത്.

തെലുഗു താരം അല്ലു അർജുൻ (Allu Arjun) ആണ് മികച്ച നടൻ. 'പുഷ്‌പ' എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ രാജ്യത്തെ മികച്ച നടനായി മാറിയത്. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സഞ്ജയ് ലീല ബൻസാലി (Sanjay Leela Bhansali) സംവിധാനം ചെയ്‌ത 'ഗംഗുഭായ് കത്യവാടി' (Gangubai Kathiawadi) എന്ന ചിത്രത്തിലൂടെ ആലിയ ഭട്ടും (Alia Bhatt) 'മിമി' (Mimi) എന്ന ചിത്രത്തിലൂടെ കൃതി സനോണും പങ്കിട്ടു.

Last Updated : Aug 24, 2023, 9:21 PM IST

ABOUT THE AUTHOR

...view details