നാസിക് (മഹാരാഷ്‌ട്ര): ഗോദാവരി നദിയിലെ വെള്ളം തുറന്നുവിട്ടപ്പോൾ ഡാമിന് മുകളിൽ കയറി യുവാക്കളുടെ അഭ്യാസ പ്രകടനം. നാസികിലെ നന്ദൂർ മധ്മേശ്വർ അണക്കെട്ടിലാണ് മറാത്ത്‌വാഡ നദിയിലേക്ക് വെള്ളം തുറന്നുവിട്ടപ്പോൾ യുവാക്കൾ ദൃശ്യങ്ങൾക്ക് വേണ്ടി ജീവൻ പണയംവച്ച് അഭ്യാസപ്രകടനം നടത്തിയത്.
വെള്ളം തുറന്നുവിട്ടപ്പോൾ അണക്കെട്ടിന് മുകളിൽ യുവാക്കളുടെ അഭ്യാസപ്രകടനം; നടപടിക്ക് ഉത്തരവിട്ട് കലക്‌ടർ - നന്ദൂർ മധ്മേശ്വർ അണക്കെട്ട്
ഗോദാവരി നദിയിലെ വെള്ളം അണക്കെട്ടിന് മുകളിലൂടെ വളരെ ശക്തിയായി പ്രവഹിക്കുമ്പോൾ യുവാക്കളിൽ ചിലർ വെള്ളത്തിൽ കുളിക്കുന്നതും മറ്റ് ചിലർ ബൈക്കുമായി സ്റ്റണ്ട് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.
വെള്ളം തുറന്നുവിട്ടപ്പോൾ അണക്കെട്ടിന് മുകളിൽ യുവാക്കളുടെ അഭ്യാസപ്രകടനം
അണക്കെട്ടിന് മുകളിലൂടെ വളരെ ശക്തിയായി വെള്ളം പ്രവഹിക്കുമ്പോൾ യുവാക്കളിൽ ചിലർ വെള്ളത്തിൽ കുളിക്കുന്നതും മറ്റ് ചിലർ ബൈക്കുമായി സ്റ്റണ്ട് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. ജില്ലയിലെ ശക്തമായ മഴയെ തുടർന്നാണ് ഗോദാവരി നദിയിലെ ജലം തുറന്നുവിട്ടത്. ഡാമിന് മുകളിൽ അഭ്യാസം നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ ജില്ല കലക്‌ടർ ഗംഗാധരൻ.ഡി ഉത്തരവിട്ടു.