കേരളം

kerala

ETV Bharat / bharat

പൂഞ്ച് നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്‌ത് കരസേന മേധാവി - കരസേന മേധാവി

ഒക്‌ടോബർ 5ന് ശ്രീനഗറിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് നടന്ന തീവ്രവാദി ആക്രമണങ്ങളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ഏറ്റെടുക്കും.

Army Chief General Naravane  Poonch  LoC  NIA  Narvana  പൂഞ്ച് നിയന്ത്രണ രേഖ  കരസേന മേധാവി  ജനറൽ നരവാന
പൂഞ്ച് നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്‌ത് കരസേന മേധാവി

By

Published : Oct 19, 2021, 5:02 PM IST

ശ്രീനഗർ:കരസേന മേധാവി ജനറൽ നരവാന പൂഞ്ച് പ്രവർത്തന മേഖല സന്ദർശിച്ച് നിയന്ത്രണ രേഖയിലെ തയാറെടുപ്പുകൾ അവലോകനം ചെയ്യുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്‌തു. പൂഞ്ചിൽ നടക്കുന്ന നുഴഞ്ഞുകയറ്റ പ്രവർത്തനങ്ങളെ കുറിച്ച് കമാൻഡർമാർ ജനറൽ നരവാനയ്ക്ക് വിശദീകരിച്ചു.

കഴിഞ്ഞ രണ്ടാഴ്‌ച കൊണ്ട് 11 സാധാരണക്കാരാണ് കശ്‌മീരിലെ തീവ്രവാദി ആക്രമണങ്ങളിൽ കൊല്ലപ്പട്ടത്. സുരക്ഷ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിന് തീവ്രവാദി ആക്രമണങ്ങൾ വഴിവച്ചിരുന്നു. കശ്‌മീരിലെ തീവ്രവാദി ആക്രമണങ്ങളെ അപലപിച്ച വിവിധ രാഷ്‌ട്രീയ നേതാക്കൾ ക്രമസമാധാനം ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കി.

ഒക്‌ടോബർ 5ന് ശ്രീനഗറിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് നടന്ന തീവ്രവാദി ആക്രമണങ്ങളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ഏറ്റെടുക്കും. ജമ്മു കശ്‌മീർ പൊലീസ് ഡയറക്‌ടർ ജനറൽ സംഭവത്തെ കുറിച്ച് ചർച്ച നടത്താൻ എൻഐഎ ഡയറക്‌ടർ ജനറലുമായി ശ്രീനഗറിൽ കൂടിക്കാഴ്‌ച നടത്തും.

കേസിന്‍റെ അന്വേഷണം എൻഐഎക്ക് നൽകാനുള്ള തീരുമാനം സ്ഥിരീകരിച്ച് ചൊവ്വാഴ്‌ച ജമ്മു കശ്‌മീർ പൊലീസ് ഡയറക്‌ടർ ജനറൽ ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകും.

Also Read: റോഡ് മുറിച്ചു കടക്കാൻ നിന്ന യുവതികളുടെ നേര്‍ക്ക് പൊലീസ് വാഹനം പാഞ്ഞു കയറി; ഒരാള്‍ മരിച്ചു

ABOUT THE AUTHOR

...view details