കേരളം

kerala

ETV Bharat / bharat

കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഇന്നുണ്ടായേക്കും

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിക്ക് മന്ത്രിസഭയില്‍ വൻ പ്രാതിനിധ്യമുണ്ടാകും.

cabinet reshuffle  Narendra Modi Government  Modi government second term  രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പുനഃസംഘടന  രണ്ടാം മോദി സര്‍ക്കാര്‍  ബിജെപി  Prime Minister Narendra Modi  നരേന്ദ്രമോദി  പ്രധാനമന്ത്രി നരേന്ദ്രമോദി  കേന്ദ്ര മന്ത്രിസഭ
കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഇന്നുണ്ടായേക്കും

By

Published : Jul 7, 2021, 8:09 AM IST

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പുനഃസംഘടന ഇന്ന്(ജൂലൈ 7) നടന്നേക്കും. വൈകിട്ട് 6 മണിയോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. പുതിയ മന്ത്രിസഭയില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മുൻഗണന നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

സാധ്യത ആര്‍ക്കൊക്കെ?

2020ല്‍ ബിജെപിയില്‍ ചേര്‍ന്ന മുൻ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, മുൻ അസം മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍, മുൻ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായണ്‍ റാണെ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എന്നിവര്‍ക്ക് കാബിനറ്റ് പദവി ലഭിക്കാൻ സാധ്യതയുണ്ട്. കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥാനം ലഭിക്കാൻ സാധ്യതയുള്ളവരെല്ലാം ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങള്‍ക്കും മുൻഗണന

അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കും. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിന് ആറ് മന്ത്രി സ്ഥാനമെങ്കിലും ലഭിച്ചേക്കുമെന്നാണ് വിവരം. സഖ്യകക്ഷികളായ ജെഡിയു, അപ്‌നാ ദള്‍ എന്നിവയ്ക്കും പ്രാതിനിധ്യം നല്‍കും.

പ്രധാനമന്ത്രിയടക്കം 53 പേരാണ് നിലവില്‍ മന്ത്രിസഭാംഗങ്ങള്‍. മന്ത്രിമാരുടെ എണ്ണം 81 വരെയാക്കാമെന്നാണ് വ്യവസ്ഥ. പുനഃസംഘടനയ്ക്ക് മുന്നോടിയായി ഇന്നലെ(ജൂലൈ 6) മോദി കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്‍റ്‌ ജെ പി നദ്ദ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമല സീതാരാമൻ, കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് ജോഷി, പീയൂഷ് ഗോയൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Also Read: സഹകരണ മേഖലയ്ക്ക് മന്ത്രാലയം രൂപീകരിച്ച് മോദി സര്‍ക്കാര്‍

ABOUT THE AUTHOR

...view details