ന്യൂഡൽഹി: കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമർ കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. ന്യൂഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിയാണ് മന്ത്രി കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് കുത്തിവയ്പ്പ് എടുത്തത്. ഈ ആഴ്ച തുടക്കത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി എയിംസിൽ എത്തി കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവിന്‍റെ രണ്ടാം ഘട്ടത്തിൽ അമിത് ഷാ, എസ് ജയ്‌ശങ്കർ, ജിതേന്ദ്ര സിംഗ്, എന്നിവരുൾപ്പെടെ നിരവധി കേന്ദ്രമന്ത്രിമാർ കൊവിഡ് 19 പ്രതിരോധ വാക്സിന്‍റെ ആദ്യ ഡോസ് എടുത്തിരുന്നു.
കൊവിഡ് വാക്സിൻ സ്വീകരിച്ച് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ
2021 ജനുവരി 16നാണ് രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ഈ ആഴ്ച തുടക്കത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി എയിംസിൽ എത്തി കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു.
കൊവിഡ് വാക്സിൻ സ്വീകരിച്ച് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ
2021 ജനുവരി 16നാണ് രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ഫെബ്രുവരി രണ്ടിന് ഫ്രണ്ട് ലൈൻ വർക്കേഴ്സിന്‍റെ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. 60 വയസ്സിന് മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങൾ ഉള്ളവർക്കും കുത്തിവയ്പ്പ് മാർച്ച് ഒന്നിനാണ് ആരംഭിച്ചത്.