കേരളം

kerala

ETV Bharat / bharat

Narendra Modi Twitter Account Hacked | പ്രധാനമന്ത്രിയുടെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു - new delhi news

ഞായറാഴ്ച പുലർച്ചെയാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Narendra Modi Twitter Account Hacked  ബിറ്റ്‌കോയിന്‍ ട്വീറ്റ് നീക്കി പ്രധാമന്ത്രി  പ്രധാമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു  Bitcoin post deleted in modi's twitter  ന്യൂഡല്‍ഹി വാര്‍ത്ത  ഇന്ത്യ ഇന്നത്തെ വാര്‍ത്ത  new delhi news  india todays news
Narendra Modi Twitter Account Hacked | പ്രധാമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു; ബിറ്റ്‌കോയിന്‍ ട്വീറ്റ് നീക്കി

By

Published : Dec 12, 2021, 7:12 AM IST

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഈ സമയം ക്രിപ്‌റ്റോകറൻസി പ്രോത്സാഹിപ്പിക്കുന്ന ഒരു ട്വീറ്റ് ടൈം ലൈനില്‍ പ്രത്യക്ഷപ്പെട്ടു. അക്കൗണ്ട് പുനഃസ്ഥാപിച്ച സമയം ഇത് നീക്കം ചെയ്യുകയുണ്ടായി.

"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ചുരുങ്ങിയ സമയത്തേക്ക് അപഹരിക്കപ്പെട്ടു. വിഷയം ട്വിറ്ററിനെ അറിയിക്കുകയം അക്കൗണ്ട് ഉടൻ സുരക്ഷിതമാക്കുകയുമുണ്ടായി. അക്കൗണ്ട് അപഹരിക്കപ്പെട്ട ചുരുങ്ങിയ കാലയളവിൽ, പങ്കിട്ട ഏതൊരു ട്വീറ്റും അവഗണിക്കണം". പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്‌തു.

ALSO READ:Coonoor Helicopter Crash : രക്ഷാപ്രവർത്തന ദൗത്യങ്ങൾക്ക് തമിഴ്‌നാടിന് നന്ദി പറഞ്ഞ് എയർഫോഴ്‌സ്

''ഇന്ത്യ ഔദ്യോഗികമായി ബിറ്റ്‌കോയിൻ നിയമപരമായ ടെൻഡറായി പരിഗണിച്ചു. സർക്കാർ ഔദ്യോഗികമായി 500 ബി.ടി.സി വാങ്ങിയിട്ടുണ്ട്. രാജ്യത്തെ എല്ലാവര്‍ക്കും വിതരണം ചെയ്യും''. ഹാക്ക് ചെയ്യപ്പെട്ട സമയം ഈ ട്വീറ്റാണ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് നീക്കം ചെയ്യുകയായിരുന്നു.

ABOUT THE AUTHOR

...view details