ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചു. യുക്രൈന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുടിന്‍ മോദിയെ ധരിപ്പിച്ചു. റഷ്യയും സൈനിക സംഖ്യമായ നാറ്റോയും തമ്മിലുള്ള പ്രശ്ന്നങ്ങള്‍ ആത്മാര്‍ഥമായ ചര്‍ച്ചകളിലൂടെ മാത്രമെ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ഇന്ത്യന്‍ നിലപാട് സംഭഷണത്തില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
പുടിനെ ഫോണില്‍ വിളിച്ച് മോദി, ആക്രമണം അവസാനിപ്പിച്ച് നയതന്ത്ര ചർച്ചയിലേക്ക് കടക്കണമെന്ന് ഇന്ത്യ - പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി സംസാരിച്ചു
ആക്രമണങ്ങള്‍ ഇരുപക്ഷവും അവസാനിപ്പിച്ച് നയതന്ത്ര ചര്‍ച്ചയിലേക്ക് കടക്കണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
ഇരു പക്ഷത്തു നിന്നുമുള്ള ആക്രമണങ്ങള്‍ അവസാനിപ്പിച്ച് നയതന്ത്ര ചര്‍ച്ചയിലേക്ക് കടക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. യുക്രൈനിലെ ഇന്ത്യന്‍ പൗരന്‍മാരുടെ, പ്രത്യേകിച്ച് വിദ്യര്‍ഥികളുടെ, സുരക്ഷ സംബന്ധിച്ച ആശങ്ക പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്‍റിനെ ധരിപ്പിച്ചു. അവരെ ഇന്ത്യയിലേക്ക് സുരക്ഷിതമായി എത്തിക്കുന്നത് ഇന്ത്യയുടെ മുഖ്യ പരിഗണനയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളിലേയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രധാന വിഷയങ്ങളില്‍ നിരന്തരം ബന്ധപ്പെടുന്നത് തുടരാനും ഇരു നേതാക്കളും തീരുമാനിച്ചു.
ALSO READ:യുക്രൈൻ യുദ്ധ മുഖത്ത് സഹായം അഭ്യർത്ഥിച്ച് 400 ഇന്ത്യൻ വിദ്യാർഥികൾ