കേരളം

kerala

ETV Bharat / bharat

2023ലെ ആദ്യ മൻ കി ബാത്; ഇന്ത്യയുടെ പേറ്റന്‍റ് രജിസ്ട്രേഷൻ ഉയർന്നുവെന്ന് പ്രധാനമന്ത്രി - പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയുടെ പേറ്റന്‍റ് രജിസ്‌ട്രേഷൻ ഉയർന്നത് രാജ്യത്തിന്‍റെ ശാസ്‌ത്രീയപരമായ വളർച്ചയേയാണ് സൂചിപ്പിക്കുന്നതെന്നും ആഗോള ഇന്നൊവേഷൻ സൂചികയിലെ റാങ്കിങിലും ഉയർച്ച ഉണ്ടായെന്നും നരേന്ദ്രമോദി മൻ കി ബാതിൽ പറഞ്ഞു.

narendra modi on patent filing in mann ki baat  narendra modi  narendra modi on patent filing  mann ki baat  mann ki baat narendra modi  പ്രധാനമന്ത്രി നരേന്ദ്ര മോദി  നരേന്ദ്ര മോദി  പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്  മൻ കി ബാത്  ആഭ്യന്തര പേറ്റന്‍റ് ഫയലിങ്ങുകൾ  വിദേശ പേറ്റന്‍റ് ഫയലിങ്  ഇന്ത്യയുടെ പേറ്റന്‍റ് രജിസ്‌ട്രേഷൻ  പേറ്റന്‍റ് രജിസ്ട്രേഷൻ ഇന്ത്യ  മൻ കി ബാത്  മൻ കി ബാത് 2023  പ്രധാനമന്ത്രി നരേന്ദ്രമോദി  mann ki baat 2023
പ്രധാനമന്ത്രി

By

Published : Jan 29, 2023, 1:27 PM IST

ന്യൂഡൽഹി:ആഭ്യന്തര പേറ്റന്‍റ് ഫയലിങ്ങുകൾ രാജ്യത്തിന്‍റെ വിദേശ പേറ്റന്‍റ് ഫയലിങ്ങുകളെ മറികടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2023ലെ ആദ്യ മൻ കി ബാതിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഇന്ത്യയുടെ പേറ്റന്‍റ് രജിസ്ട്രേഷൻ 50 ശതമാനം ഉയർന്നു. ആഗോള ഇന്നൊവേഷൻ സൂചികയിൽ അതിന്‍റെ റാങ്കിങ് 2015 ൽ 80 ൽ നിന്ന് 40 ആയി ഉയർന്നതായി പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്‍റെ ശാസ്‌ത്രീയപരമായ വളർച്ചയെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ 'ടെക്കേഡ്' എന്ന സ്വപ്‌നം അതിന്‍റെ നവീനരും അവരുടെ പേറ്റന്‍റുകളും വഴി പൂർത്തീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേറ്റന്‍റ് പൂരിപ്പിക്കുന്നതിൽ ഇന്ത്യയുടെ റാങ്ക് ആഗോളതലത്തിൽ ഏഴാം സ്ഥാനത്തും ട്രേഡ്‌മാർക്ക് രജിസ്ട്രേഷനിൽ അഞ്ചാം സ്ഥാനത്താണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രീമിയർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് 2022ൽ 145 പേറ്റന്‍റുകൾ ഉണ്ടായിരുന്നു. ഇത് ഒരു അപൂർവ റെക്കോർഡാണെന്നും മോദി പറഞ്ഞു.

ABOUT THE AUTHOR

...view details