കേരളം

kerala

ETV Bharat / bharat

പരീക്ഷയെ ഉത്സവമാക്കണമെന്ന് വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി - പ്രധാന മന്ത്രി മോദി പരീക്ഷയെകുറിച്ച്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച പരീക്ഷ പേ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

Pareksh pe charcha  Modi on exams  tips of modi on exam preparation  പരീക്ഷ പേ ചര്‍ച്ച  പ്രധാന മന്ത്രി മോദി പരീക്ഷയെകുറിച്ച്  പരീക്ഷ തയ്യാറെടുപ്പ്
പരീക്ഷയെ ഉത്സവമാക്കണമെന്ന് കുട്ടികളോട് പ്രധാനമന്ത്രി

By

Published : Apr 1, 2022, 1:05 PM IST

ന്യൂഡല്‍ഹി:വിദ്യാര്‍ഥികള്‍ പരീക്ഷകളെ ഉത്സവം പോലെ ആഘോഷമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാഭ്യാസമന്ത്രാലയം സംഘടിപ്പിച്ച 'പരീക്ഷ പേ ചര്‍ച്ച'യില്‍ പരീക്ഷയില്‍ തയ്യാറെടുക്കുന്ന കുട്ടികളുമായി സംസാരിക്കുകയായിരുന്നു മോദി. പരീഷ പേ ചര്‍ച്ച തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടിയാണെന്നും ഈ വര്‍ഷം കുട്ടികളോട് നേരിട്ട് സംവദിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് കാരണം കഴിഞ്ഞവര്‍ഷത്തെ പരീക്ഷ പേ ചര്‍ച്ച ഓണ്‍ലൈനായാണ് നടത്തിയത്. ഈ വര്‍ഷം ഡല്‍ഹിയിലെ തല്‍ക്കതൊറ സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. പരീക്ഷയെപറ്റി ആശങ്കയുള്ളത് കൂടുതലും രക്ഷിതാക്കള്‍ക്കാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷകളെ ഉത്സവമായി കണ്ടാല്‍ അവ കൂടുതല്‍ ഊര്‍ജ്വസലമാകും.

ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ എല്ലാ വിഭാഗവും സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. പരീക്ഷയെ ഭയമില്ലാതെ എങ്ങനെ നേരിടാം എന്നത് സംബന്ധിച്ച പല ചോദ്യങ്ങളും കുട്ടികള്‍ പ്രധാനമന്ത്രിയോട് ചോദിച്ചു. അനാവശ്യമായ ഭയത്തിന്‍റെ ആവശ്യമില്ലെന്നും സമുദ്രം നീന്തികടന്ന ഒരാള്‍ തീരത്തുവച്ച് മുങ്ങുമെന്ന് ഭയക്കേണ്ട ആവശ്യമില്ലാത്തത് പോലെ നല്ലത് പോലെ പരീക്ഷയ്ക്ക് തയ്യാറെടുത്ത ഒരു കുട്ടി പരിക്ഷയെ ഭയക്കേണ്ട ആവശ്യമില്ലെന്ന് മോദി പറഞ്ഞു.

ALSO READ:എല്ലാം വില കൂടി: പാചക വാതകം, സിഎന്‍ജി, പി.എന്‍.ജി നിരക്കുകളില്‍ വൻ കുതിപ്പ്

ABOUT THE AUTHOR

...view details