കേരളം

kerala

ETV Bharat / bharat

ആത്മനിർഭർ ഭാരത് സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികത്തിൽ: പ്രധാനമന്ത്രി - വാക്‌സിൻ

75 -ാമത് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം കൊവിഡ് പോരാളികളെയും, ഇന്ത്യൻ ഒളിമ്പിക്‌ സംഘത്തെയും അഭിനന്ദിച്ചു.

Atmanirbhar Bharat  Narendra modi  independence day  സ്വാതന്ത്ര്യം  ആത്മനിർഭർ ഭാരത്  ഒളിമ്പിക്‌  ചെങ്കോട്ട  വാക്‌സിൻ  Narendra modi independence day speech Atmanirbhar Bharat
സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികത്തിൽ ആത്മനിർഭർ ഭാരത് പൂർത്തികരിക്കുമെന്ന് പ്രധാനമന്ത്രി

By

Published : Aug 15, 2021, 9:11 AM IST

ന്യൂഡൽഹി:ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യം നിറവേറ്റുമെന്നുംഅടുത്ത 25 വർഷത്തേക്ക് രാജ്യം പുതിയ പ്രതിജ്ഞകളുമായി മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷൻ പരിപാടി രാജ്യത്ത് നടക്കുന്നതിൽ ജനങ്ങൾക്ക് അഭിമാനിക്കാം. 54 കോടിയിലധികം ആളുകൾ ഇതിനകം വാക്‌സിൻ എടുത്തിട്ടുണ്ട്. കൊവിഡ് പോരാട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള ഡോക്‌ടർമാരെയും നഴ്‌സുമാരെയും വാക്‌സിൻ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവരെയും അഭിനന്ദിക്കുന്നു, മോദി ചടങ്ങിൽ പറഞ്ഞു.

ALSO READ:വിസ്മരിക്കരുത്... കേരള വര്‍മ പഴശ്ശിയുടെ വീര സമര പോരാട്ടത്തെ!

കൊവിഡ് കാലഘട്ടത്തിൽ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്ന പദ്ധതി ലോകത്തെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയുടെ ഒളിമ്പിക് സംഘത്തെ അഭിനന്ദിക്കുകയും അവരുടെ പ്രകടനം രാജ്യത്തെ യുവാക്കളെ പ്രോത്സാഹിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details