ലണ്ടൻ : ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന ഇന്ത്യൻ വംശജനായ ഋഷി സുനകിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി. 'ആഗോള പ്രശ്‌നങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാനും റോഡ് മാപ്പ് 2030 യാഥാര്‍ഥ്യമാക്കാനും ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെ ആധുനിക പങ്കാളിത്തമാക്കി മാറ്റാന്‍ ഉതകുന്നതിലും നിയുക്ത പ്രധാനമന്ത്രി ഋഷി സുനകിന് ഊഷ്‌മളമായ അഭിനന്ദനങ്ങൾ' - മോദി ട്വിറ്ററിൽ കുറിച്ചു.
'ആഗോള പ്രശ്‌നങ്ങളിൽ ഒന്നിച്ചുനില്‍ക്കാം' ; ഋഷി സുനകിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി
ബ്രിട്ടന്‍ പ്രധാനമന്ത്രിയാകുന്ന ആദ്യ ഏഷ്യക്കാരനാണ് ഋഷി സുനക് ,200 വർഷത്തിന് ശേഷം അധികാരമേൽക്കുന്ന, ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും
ആഗോള പ്രശ്‌നങ്ങളിൽ ഒരുമിച്ച് നിന്ന് പ്രവർത്തിക്കാൻ ആഗ്രഹം: ഋഷി സുനകിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി
ബ്രിട്ടനിൽ ഈ സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരനാണ് ഋഷി സുനക്. 200 വർഷത്തിന് ശേഷം അധികാരമേൽക്കുന്ന, ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രികൂടിയാണ് അദ്ദേഹം. നമ്മെ 200 വര്‍ഷക്കാലം അടക്കിഭരിച്ച ബ്രിട്ടനെ നയിക്കാന്‍ ഒരു ഇന്ത്യക്കാരന്‍ എത്തുന്നുവെന്നത് കാലത്തിന്‍റെ കാവ്യനീതിയുമാണ്.