കേരളം

kerala

ETV Bharat / bharat

'സാമൂഹിക നീതിയുടെ എട്ട് വര്‍ഷം, രാജ്യത്തെ പുനഃസ്ഥാപിച്ചു'; കേന്ദ്ര ഭരണ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി - കേന്ദ്ര ഭരണ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി

ജയ്‌പൂരിൽ നടന്ന ബി.ജെ.പി ദേശീയ ഭാരവാഹി യോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് മോദി കേന്ദ്ര ഭരണ നേട്ടങ്ങൾ എടുത്തുപറഞ്ഞത്.

NDA govt's 8 yrs dedicated to country's balanced development  social justice: PM Modi  Narendra Modi about 8 yrs NDA govt  കേന്ദ്ര ഭരണ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി  എന്‍ഡിഎയുടെ എട്ടുവര്‍ഷത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
'സാമൂഹിക നീതിയുടെയും എട്ട് വര്‍ഷം, രാജ്യത്തെ പുനഃസ്ഥാപിച്ചു'; കേന്ദ്ര ഭരണ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി

By

Published : May 20, 2022, 12:53 PM IST

ജയ്‌പൂർ:സന്തുലിത വികസനത്തിനും സാമൂഹിക നീതിക്കും സാമൂഹിക സുരക്ഷയ്ക്കും വേണ്ടി സമർപ്പിക്കപ്പെട്ട ഭരണമാണ് രാജ്യത്ത് എട്ട് വർഷമുണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014 ന് ശേഷം രാജ്യത്തെ പുനഃസ്ഥാപിച്ചു. വീഡിയോ കോൺഫറൻസിങ് വഴി ജയ്‌പൂരിൽ നടന്ന ബി.ജെ.പി ദേശീയ ഭാരവാഹി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോദി.

'ദൃഢനിശ്ചയത്തിന്‍റെ എട്ട് വര്‍ഷം':ദരിദ്രരും അർഹതയുള്ളവരുമായ ഒരു ഗുണഭോക്താവും സർക്കാരിന്‍റെ ക്ഷേമ നടപടികളില്‍ നിന്നും പുറത്താകുന്നില്ലെന്ന് ഉറപ്പാക്കണം. ഇതിനായി പാർട്ടി നേതാക്കളും പ്രവർത്തകരും പ്രചാരണ പരിപാടികള്‍ ആരംഭിക്കേണ്ടതുണ്ട്. ഈ മാസം എൻ.ഡി.എ സർക്കാർ എട്ട് വർഷം പൂർത്തിയാക്കും. എട്ട് വർഷം, ദൃഢനിശ്ചയത്തിന്‍റെയും നേട്ടങ്ങളുടേതുമാണ്.

സേവനത്തിനും സദ്ഭരണത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടി പ്രതിജ്ഞാബദ്ധമായ വര്‍ഷങ്ങളാണിത്. ചെറുകിട കർഷകരുടെയും തൊഴിലാളികളുടെയും ഇടത്തരക്കാരുടെയും പ്രതീക്ഷകൾ സാക്ഷാത്കരിച്ച വർഷങ്ങളാണ് കടന്നുപോയത്. അമ്മമാരുടെയും പെൺമക്കളുടെയും സഹോദരിമാരുടെയും ശാക്തീകരണത്തിനായുള്ളതായിരുന്നു, എട്ട് വര്‍ഷക്കാലം.

'ബി.ജെ.പിയോട് പ്രത്യേക വാത്സല്യം':രാജ്യ ഭരണത്തില്‍ ജനങ്ങൾക്ക് നേരത്തെ നഷ്‌ടപ്പെട്ട വിശ്വാസം 2014 ല്‍ അധികാരത്തിലേറിയ ബി.ജെ.പി സർക്കാർ പുനഃസ്ഥാപിച്ചു. ലോകം ഇന്ന് വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയെ ഉറ്റുനോക്കുന്നത്. രാജ്യത്തെ ജനങ്ങൾക്ക് ബി.ജെ.പിയോട് പ്രത്യേക വാത്സല്യമുണ്ട്. ജനങ്ങൾ, വലിയ വിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് ബി.ജെ.പിയെ ഉറ്റുനോക്കുന്നത്.

2014 ന് ശേഷം ബി.ജെ.പി ജനങ്ങളെ നിരാശയിൽ നിന്ന് കരകയറ്റി. രാജ്യത്തെ ജനങ്ങളുടെ ഈ പ്രതീക്ഷയും അഭിലാഷങ്ങളും ഞങ്ങളുടെ ഉത്തരവാദിത്വം വർധിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷത്തിൽ, രാജ്യം അടുത്ത 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ സ്വയം സജ്ജമാക്കുകയാണ്. അടുത്ത, 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കാനും അവർക്കായി തുടർച്ചയായി പ്രവർത്തിക്കാനുമുള്ള സമയമാണിത്.

ചില രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്വാർഥ താത്‌പര്യങ്ങൾക്കായി വിഷം കുത്തിവയ്ക്കാൻ വേണ്ടി ഒറ്റപ്പെട്ട സംഭവങ്ങൾ അന്വേഷിക്കുന്നു. രാജ്യത്തിന്‍റെ വികസന വിഷയങ്ങളിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാൻ ചിലര്‍ ശ്രമിക്കും. പക്ഷേ, നിങ്ങൾ അവയിൽ ഉറച്ചുനിൽക്കണം. ബി.ജെ.പി നേതാക്കളോടും പ്രവർത്തകരോടുമായി പ്രധാനമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details