ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വവ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ മയക്കുമരുന്ന് കള്ളക്കടത്തുകാരനെ ബിഎസ്‌എഫ് ഉദ്യോഗസ്ഥർ വെടിവച്ച് കൊന്നു. കോടിക്കണക്കിന് രൂപ വരുന്ന 27 കിലോ ഹെറോയിൻ ഇയാളുടെ കൈയ്യിൽ നിന്നും കണ്ടെത്തി. ഹിരാനഗർ സെക്ടറിലെ പൻസാർ പ്രദേശത്താണ് സംഭവം.
കത്വവയിൽ മയക്കുമരുന്ന് കള്ളക്കടത്തുകാരനെ ബിഎസ്‌എഫ് വെടിവച്ച് കൊന്നു - Narcotics smuggler shot dead by BSF
കോടിക്കണക്കിന് രൂപ വരുന്ന 27 കിലോ ഹെറോയിൻ ഇയാളുടെ കൈയ്യിൽ നിന്നും കണ്ടെത്തി
കത്വവയിൽ മയക്കുമരുന്ന് കള്ളക്കടത്തുകാരനെ ബിഎസ്‌എഫ് വെടിവച്ച് കൊന്നു
also read:സ്കൂളുകൾ തുറക്കാനുള്ള തീരുമാനം ജാഗ്രതയോടെ എടുക്കണമെന്ന് വി.കെ പോൾ
ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ചത്. അന്താരാഷ്ട്ര വിപണിയിൽ 100 കോടിയിലധികം വില വരുന്ന ഹെറോയിനാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.