കേരളം

kerala

ETV Bharat / bharat

'നന്നമ്മ സൂപ്പർസ്റ്റാർ' മത്സരാർഥി സമൻവി വാഹനാപകടത്തിൽ മരിച്ചു - ബെംഗളുരു വാഹനാപകടം

സമൻവിയും അമ്മ അമൃത നായിഡുവും ഷോപ്പിങ് കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കൊണൻഗുണ്ടെ റോഡിൽ വച്ച് ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.

Nannamma superstar contestant Samanvi  Nannamma superstar contestant died  നന്നമ്മ സൂപ്പർസ്റ്റാർ മത്സരാർഥി സമൻവി  നന്നമ്മ സൂപ്പർസ്റ്റാർ മത്സരാർഥി വാഹനാപകടത്തിൽ മരിച്ചു  ബെംഗളുരു വാഹനാപകടം  കന്നട ടെലിവിഷൻ നടി അമൃത നായിഡു
'നന്നമ്മ സൂപ്പർസ്റ്റാർ' മത്സരാർഥി സമൻവി വാഹനാപകടത്തിൽ മരിച്ചു

By

Published : Jan 14, 2022, 7:35 AM IST

ബെംഗളുരു: കന്നട ടെലിവിഷൻ നടി അമൃത നായിഡുവിന്‍റെ മകളും നന്നമ്മ സൂപ്പർസ്റ്റാർ മത്സരാർഥിയുമായ സമൻവി (6) വ്യാഴാഴ്‌ച ബെംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു. വൈകുന്നേരം സമൻവിയും അമ്മ അമൃത നായിഡുവും ഷോപ്പിങ് കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

കൊണൻഗുണ്ടെ റോഡിൽ വച്ച് ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. സമൻവി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അമ്മ അമൃതയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കുമാരസ്വാമി ലേഔട്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. സംഭവത്തിൽ ഡ്രൈവർ അറസ്റ്റിലായതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

നന്നമ്മ സൂപ്പർസ്റ്റാർ എന്ന റിയാലിറ്റി ഷോയിലെ സജീവ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സമൻവി.

Also Read: 13കാരിയുടെ ഗര്‍ഭഛിദ്രത്തിന് തെളിവ് തേടിയെത്തി: 12 തലയോട്ടികള്‍, 4 ഡസൻ എല്ലുകള്‍... മുംബൈയില്‍ ഞെട്ടിക്കുന്ന കാഴ്ച

ABOUT THE AUTHOR

...view details