കേരളം

kerala

ETV Bharat / bharat

Nani's Hai Nana First Single : നാനി-മൃണാള്‍ ചിത്രം ഹായ് നാനയിലെ ആദ്യ ഗാനം സെപ്റ്റംബർ 16ന് - ഫാമിലി എന്‍റർടെയ്‌നർ സിനിമയാണ് ഹായ് നാന

ചിത്രത്തിന് സംഗീതമൊരുക്കിയത് ഹിഷാം അബ്‌ദുൾ വഹാബ്

Nanis Hai Nana First Single Samayam  Hai Nana First single Samayam will be September 16  Samayam will be out on September 16  First song in hy nana  samayam song in hy nana  hy nana latest news  hy nana updates  hy nana song releasing  Nani Mrunal film hy nana  Hai Nana First song on September 16  നാനി മൃണാൽ ചിത്രം ഹായ് നാനയിലെ ആദ്യ ഗാനം  സമയം സെപ്റ്റംബർ 16ന് പുറത്തിറങ്ങും  ഹായ് നാനയിലെ ആദ്യ ഗാനം സമയം  ഹായ് നാനയിലെ ആദ്യ ഗാനം സമയം സെപ്റ്റംബർ 16ന്  സംഗീതമൊരുക്കിയത് ഹിഷാം അബ്‌ദുൾ വഹാബാണ്  നാനിയുടെ പാൻ ഇന്ത്യാ ചിത്രമായ ഹായ് നാന  മനോഹരവും മാന്ത്രികവുമായ ഒരു മെലഡിയാണ് സമയം  ചാർട്ട്ബസ്‌റ്റർ ആൽബം  ഫാമിലി എന്‍റർടെയ്‌നർ സിനിമയാണ് ഹായ് നാന  ഹായ് നാനഡിസംബർ 21ന് ചിത്രം തിയേറ്ററുകളിൽ
Nanis Hai Nana First Single Samayam

By ETV Bharat Kerala Team

Published : Sep 14, 2023, 10:50 PM IST

എറണാകുളം :നാച്ചുറൽ സ്‌റ്റാർ നാനിയുടെ പാൻ ഇന്ത്യാചിത്രമായ 'ഹായ് നാന' യിലെ ആദ്യ ഗാനം 'സമയം' സെപ്റ്റംബർ 16ന് പുറത്തിറങ്ങും (Nanis Hai Nana First Single Samayam). പോസ്‌റ്ററിൽ കാണുന്ന പോലെ മനോഹരവും മാന്ത്രികവുമായ ഒരു മെലഡിയായിരിക്കും 'സമയം' (Nanis Hai Nana First Single Samayam).

ചിത്രത്തിന് സംഗീതമൊരുക്കിയത് ഹിഷാം അബ്‌ദുൾ വഹാബാണ്. നാനിയുടെ സമീപകാല സിനിമകൾ പോലെ 'ഹായ് നാന' യിലും ഒരു ചാർട്ട്ബസ്‌റ്റർ ആൽബം ഉണ്ടാകും. നവാഗതനായ ശൗര്യവ് സംവിധാനം ചെയ്‌ത ചിത്രം മോഹൻ ചെറുകുരിയും (CVM) ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്ന് വൈര എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.

മൃണാള്‍ ഠാക്കൂർ നായികയായെത്തുന്ന ചിത്രത്തിൽ ബേബി കിയാര ഖന്നയാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ഹായ് നാന' ഒരു ഫാമിലി എന്‍റർടെയ്‌നർ സിനിമയാണ്. തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

സാനു ജോൺ വർഗീസ് ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം പ്രവീൺ ആന്‍റണിയാണ് കൈകാര്യം ചെയ്യുന്നത്. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: സതീഷ് ഇവിവി, വസ്ത്രാലങ്കാരം: ശീതൾ ശർമ്മ, പിആർഒ: ശബരി.

ALSO READ:'ഹായ് നാണ്ണാ' : നാനി - മൃണാള്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്ററും ടീസറും പുറത്ത്

ഹായ് നാനയുടെ ടൈറ്റില്‍ പുറത്തിറങ്ങി:തെലുഗു സൂപ്പര്‍താരം നാനിയും മൃണാള്‍ ഠാക്കൂറും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ സിനിമയുടെ ടീസറും പുറത്തുവിട്ടിട്ട് നിര്‍മാതാക്കള്‍. പ്രൊഡക്ഷന്‍ ബാനറായ വൈര എന്‍റര്‍ടെയിന്‍മെന്‍റ്‌സാണ് ജൂലൈയിൽ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ടീസറും ടൈറ്റില്‍ പോസ്‌റ്ററും പുറത്തുവിട്ടത്.

നിങ്ങൾക്കെല്ലാവർക്കുമായി ഹായ് നാനയുടെ മാസ്‌മരിക ലോകം അനാവരണം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ടൈറ്റില്‍ പോസ്‌റ്ററും ടീസറും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. നാനിയും മൃണാളും തമ്മിലുള്ള കെമിസ്‌ട്രിയുടെ ആദ്യ ദൃശ്യമാണ് ടീസറിലൂടെ കാണാനാവുക.

സിനിമയില്‍ നാനിയുടെ മകളായി ബേബി കിയാര ഖന്നയും വേഷമിടുന്നുണ്ട്. നാനിയും മൃണാളും കിയാര ഖന്നയുമാണ് 1.15 മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. മൃണാള്‍ ഠാക്കൂര്‍ നാനിയെ ഹായ്‌ ഡാഡി എന്ന് വിളിക്കുന്ന രംഗമാണ് ടീസറിലുളളത്.

'കാത്തിരിപ്പിന് വിരാമം! ഇതാ ഞങ്ങളുടെ #ഹായ് നാനയുടെ മനോഹരമായ ചെറിയ ലോകത്തിലേയ്‌ക്കുള്ള ഒരു എത്തി നോട്ടം. ഈ ഹൃദയസ്‌പര്‍ശിയായ കഥ ബിഗ് സ്‌ക്രീനിൽ എത്തുന്നത് വരെ കാത്തിരിക്കാനാവില്ല' എന്ന് കുറിച്ചുകൊണ്ട് മൃണാൾ ഠാക്കൂറും തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പോസ്‌റ്റ് പങ്കുവച്ചിരുന്നു.

ALSO READ:'പ്രേക്ഷകരുടെ സ്‌പന്ദനം എസ് എസ് രാജമൗലിയെക്കാൾ നന്നായി മറ്റാർക്കും മനസിലാകില്ല': നാനി

നാനിയും മൃണാള്‍ ഠാക്കൂറും ഇതാദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഹായ് നാന'. നാനിയുടെ കരിയറിലെ 30-ാമത്തെ ചിത്രം കൂടിയാണിത്. ഇതുവരെ കാണാത്ത വ്യത്യസ്‌ത ഗെറ്റപ്പിലാകും സിനിമയില്‍ നാനി പ്രത്യക്ഷപ്പെടുന്നത്.

ABOUT THE AUTHOR

...view details