കേരളം

kerala

ETV Bharat / bharat

നാനിയുടെ 'സൂര്യയുടെ ശനിയാഴ്‌ച' ; ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്നു - Suryayude Shaniyazcha

Suryayude Shaniyazcha shooting: വിവേക് ആത്രേയ, നാനി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'സൂര്യയുടെ ശനിയാഴ്‌ച'യുടെ ചിത്രീകരണം പുരോഗമിക്കുന്നു.

സൂര്യയുടെ ശനിയാഴ്‌ച  നാനി സൂര്യയുടെ ശനിയാഴ്‌ച  Suryayude Shaniyazcha  Nani movie shooting
nani-movie-suryayude-shaniyazcha-shooting-on-progress

By ETV Bharat Kerala Team

Published : Dec 28, 2023, 2:24 PM IST

Updated : Dec 28, 2023, 2:32 PM IST

തെലുഗു സൂപ്പര്‍ താരം നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സൂര്യയുടെ ശനിയാഴ്‌ച' (Suryayude Shaniyazcha). വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നു (Suryayude Shaniyazcha shooting). നാനിയുടെയും ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളുടെയും ഭാഗങ്ങളാണ് നിലവില്‍ ചിത്രീകരിക്കുന്നത്.

സിനിമയുടെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ മാസം പൂർത്തീകരിച്ചിരുന്നു (Suryayude Shaniyazcha First Schedule). 'സൂര്യയുടെ ശനിയാഴ്‌ച'യുടേതായി ഇതുവരെ പുറത്തുവിട്ട അനൗൺസ്‌മെന്‍റ്‌ വീഡിയോയും, അൺചെയ്ൻഡ് വീഡിയോയും മറ്റും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

നേരത്തെ ഉദ്വേഗഭരിതമായ വീഡിയോ പങ്കുവച്ചു കൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചത്. തെലുഗു താരം സായ് കുമാറിന്‍റെ വോയ്‌സ്‌ ഓവറോടെയാണ് ടൈറ്റിൽ പ്രഖ്യാപന വീഡിയോ ആരംഭിക്കുന്നത്. മുഖം പാതി മറച്ച് ചങ്ങലകളാല്‍ ബന്ധിതനായ നാനിയായിരുന്നു 'സൂര്യയുടെ ശനിയാഴ്‌ച' ടൈറ്റില്‍ പ്രഖ്യാപന വീഡിയോയിൽ.

Also Read:Nani's Next Saripodhaa Sanivaaram : 'സരിപോദാ ശനിവാരം'; നാനി - വിവേക് ​​ആത്രേയ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്ത്

'സൂര്യയുടെ ശനിയാഴ്‌ച'യില്‍ പരുക്കൻ ലുക്കിലാണ് നാനി പ്രത്യക്ഷപ്പെടുക. നാനിയുടെ 31-ാമത് ചിത്രം കൂടിയാണിത്. തെന്നിന്ത്യന്‍ താരം എസ് ജെ സൂര്യയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയങ്ക അരുൾ മോഹനാണ് ചിത്രത്തിലെ നായിക. തമിഴ്, തെലുഗു, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി പാൻ ഇന്ത്യന്‍ ചിത്രമായാണ് 'സൂര്യയുടെ ശനിയാഴ്‌ച' റിലീസ് ചെയ്യുക.

ഡിവിവി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് സിനിമയുടെ നിര്‍മാണം. ബിഗ് ബജറ്റിലായാണ് ചിത്രം ഒരുങ്ങുന്നത്. മുരളി ജി ഛായാഗ്രഹണവും കാർത്തിക ശ്രീനിവാസ് എഡിറ്റിംഗും നിര്‍വഹിക്കും. ജേക്‌സ്‌ ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക. ആക്ഷന്‍ - രാം ലക്ഷ്‌മൺ, മാർക്കറ്റിങ് - വാൾസ് ആൻഡ് ട്രൻഡ, പിആർഒ - ശബരി എന്നിവരും നിര്‍വഹിക്കും.

'അണ്ടെ സുന്ദരാനികി' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ വിവേക് ​​ആത്രേയയുമായി നാനി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതേസമയം നാനിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'ഹായ് നാണ്ണാ'. നവാഗതനായ ശൗര്യവ് സംവിധാനം ചെയ്‌ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

അല്ലു അര്‍ജുനും 'ഹായ് നാണ്ണാ'യെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. 'ഹായ് നാണ്ണായുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. എന്തൊരു മധുരമുള്ള, ഹൃദയ സ്‌പര്‍ശിയായ സിനിമ. ശരിക്കും സ്‌പര്‍ശിക്കുന്നു. സഹോദരൻ നാനി ഗാരുവിന്‍റെ പ്രകടനം ഗംഭീരമായിരുന്നു. ഇത്തരമൊരു ആകർഷകമായ തിരക്കഥയ്ക്ക് പച്ചക്കൊടി കാട്ടിയതിനും വെളിച്ചത്ത് കൊണ്ടു വന്നതിനും എന്‍റെ ആദരവ്.' -ഇപ്രകാരമാണ് ചിത്രത്തിലെ നാനിയുടെ പ്രകടനത്തെ കുറിച്ച് അല്ലു അര്‍ജുന്‍ പ്രതികരിച്ചത്.

മൃണാള്‍ താക്കൂർ (Mrunal Thakur) ആണ് ചിത്രത്തില്‍ നാനിയുടെ നായികയായി എത്തിയത്. വൈര എന്‍റർടെയിൻമെന്‍റ്‌സിന്‍റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചത്.

Also Read:Nani 31 Announcement video : 'നാനി 31'; വിവേക് ​​ആത്രേയയ്‌ക്കൊപ്പം വീണ്ടും നാനി, അനൗൺസ്‌മെന്‍റ് വീഡിയോ പുറത്ത്

Last Updated : Dec 28, 2023, 2:32 PM IST

ABOUT THE AUTHOR

...view details