തെലുഗു സൂപ്പര്‍താരം നാനിയും Nani മൃണാള്‍ ഠാക്കൂറും Mrunal Thakur ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍. 'ഹായ് നാണ്ണാ' Hi Nanna എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. സിനിമയുടെ ടീസറും പുറത്തുവിട്ടിട്ടുണ്ട്.
പ്രൊഡക്ഷന്‍ ബാനറായ വൈര എന്‍റര്‍ടെയിന്‍മെന്‍റ്‌സാണ് Vyra Entertainments തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ടീസറും ടൈറ്റില്‍ പോസ്‌റ്ററും പുറത്തുവിട്ടത്. നാനി 30 Nani 30 എന്നാണ് സിനിമയ്‌ക്ക് താത്‌കാലികമായി പേരിട്ടിരുന്നത്.
'നിങ്ങൾക്കെല്ലാവർക്കുമായി ഹായ് നാണ്ണായുടെ മാസ്‌മരിക ലോകം അനാവരണം ചെയ്യുന്നു' - ടൈറ്റില്‍ പോസ്‌റ്ററും ടീസറും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച് പ്രൊഡക്ഷന്‍ ബാനര്‍ കുറിച്ചു. നാനിയും മൃണാളും തമ്മിലുള്ള കെമിസ്‌ട്രിയുടെ ആദ്യ ദൃശ്യമാണ് ടീസറില്‍ കാണാനാവുക. സിനിമയില്‍ നാനിയുടെ മകളായി കിയാര ഖന്നയും വേഷമിടുന്നുണ്ട്. നാനിയും മൃണാളും കിയാര ഖന്നയുമാണ് 1.15 മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍. മൃണാള്‍ ഠാക്കൂര്‍ നാനിയെ ഹായ് ഡാഡി എന്ന് വിളിക്കുന്ന രംഗമാണ് ടീസറില്‍.
നാനിയും മൃണാള്‍ ഠാക്കൂറും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ ഹായ് നാണ്ണായുടെ ടൈറ്റിലൂം ടീസറും പങ്കുവച്ചിട്ടുണ്ട്. 'ഹായ് #നാനി 30 #ഹായ് നാണ്ണാ. അവൾ എന്നെ അങ്ങനെയാണ് വിളിക്കുന്നത്.. കൊച്ചു കുട്ടിയല്ല അങ്ങനെ വിളിക്കുന്നത്.
അതേസമയം മൃണാൾ ഠാക്കൂറും തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പോസ്‌റ്റ് പങ്കുവച്ചു. 'കാത്തിരിപ്പിന് വിരാമം! ഇതാ ഞങ്ങളുടെ #ഹായ് നാണ്ണായുടെ മനോഹരമായ ചെറിയ ലോകത്തിലേയ്‌ക്കുള്ള ഒരു എത്തി നോട്ടം. ഈ ഹൃദയസ്‌പര്‍ശിയായ കഥ ബിഗ് സ്‌ക്രീനിൽ എത്തുന്നത് വരെ കാത്തിരിക്കാനാവില്ല.