ജജ്‌പൂര്‍:സികിന്ത ബ്ലോക്കിലെ കാന്തിര ഗ്രാമ അധ്യാപകൻ നന്ദ കിഷോര്‍ പ്രുസ്തി അന്തരിച്ചു. 104 വയസായിരുന്നു. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു നന്ദ കിഷോര്‍ പ്രുസ്തിയുടെ ജീവിതം. വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നന്ദ മാസ്റ്റര്‍ ഗ്രാമത്തിലെ മുഴുവൻ പേരുടെയും അധ്യാപകനായിരുന്നു. രാജ്യം ഈ വര്‍ഷം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
കാന്തിര ഗ്രാമത്തില്‍ താത്കാലികമായി മുളയും കല്ലും കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലില്‍ ഇരുന്നാണ് അദ്ദേഹം ഗ്രാമീണര്‍ക്ക് അക്ഷരം പകര്‍ന്നത്. രാവിലെ കുട്ടികള്‍ക്കും വൈകിട്ട് മുതിര്‍ന്നവര്‍ക്കുമായിരുന്നു ക്ലാസ്. നന്ദ മാസ്റ്റര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചെങ്കിലും പിതാവ് ജോലിക്ക് വിട്ടില്ല.
ഇതോടെയാണ് പ്രുസ്തി വിദ്യാഭ്യാസ യജ്ഞം ആരംഭിക്കുന്നത്. നാട്ടിലുള്ള യുവാക്കളെ പേര് എഴുതാനും ഒപ്പിടാനം മാതൃഭാഷ വായിക്കാനും പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം.