കേരളം

kerala

ETV Bharat / bharat

NaMo Bharat Flag Off: 'നമോ ഭാരത്' ട്രാക്കില്‍; രാജ്യത്തെ ആദ്യ റാപ്പിഡ് ട്രെയിന്‍ ഫ്ലാഗ്‌ ഓഫ് ചെയ്‌ത് പ്രധാനമന്ത്രി - PM Narendra Modi

NaMo Bharat first Regional Rapid Transit System in India : സാഹിബബാദ് മുതല്‍ ദുഹായ് ഡിപ്പോ വരെ ബന്ധിപ്പിക്കുന്ന ട്രെയിനാണ് ഫ്ലാഗ്‌ ഓഫ് ചെയ്‌തത്. 17 കിലോ മീറ്ററാണ് ഡല്‍ഹി, ഗാസിയാബാദ്, മീററ്റ് റാപ്പിഡ് എക്‌സ് കോറിഡോറിന്‍റെ നീളം

NaMo Bharat Flag Off by PM Narendra Modi  NaMo Bharat Flag Off  first Regional Rapid Transit System in India  NaMo Bharat first Regional Rapid Transit System  Regional Rapid Transit System  നമോ ഭാരത്  റാപ്പിഡ് ട്രെയിന്‍  രാജ്യത്തെ ആദ്യ റാപ്പിഡ് ട്രെയിന്‍  PM Narendra Modi  റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം
NaMo Bharat Flag Off

By ETV Bharat Kerala Team

Published : Oct 20, 2023, 1:14 PM IST

ന്യൂഡല്‍ഹി :രാജ്യത്തെ ആദ്യ റാപ്പിഡ് ട്രെയിനായ നമോ ഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു. നാളെ (ഒക്‌ടോബര്‍ 21) മുതല്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാം (NaMo Bharat Flag Off). ഡല്‍ഹി, ഗാസിയാബാദ്, മീററ്റ് റാപ്പിഡ് എക്‌സ് കോറിഡോറിലെ ഗാസിയാബാദ് സ്റ്റേഷനിലാണ് ഫ്ലാഗ് ഓഫ് കര്‍മം നടന്നത്. ഉദ്‌ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി ട്രെയിനില്‍ യാത്ര ചെയ്‌തു (NaMo Bharat Flag Off by PM Narendra Modi).

സാഹിബബാദ് മുതല്‍ ദുഹായ് ഡിപ്പോ വരെ ബന്ധിപ്പിക്കുന്ന ട്രെയിനാണ് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ്‌ ഓഫ് ചെയ്‌തത്. സാഹിബബാദ് മുതല്‍ ദുഹായ് ഡിപ്പോ വരെ അഞ്ച് സ്റ്റേഷനുകളാണ് ട്രെയിനിന് ഉള്ളത്. സാഹിബബാദ്, ഗാസിയാബാദ്, ഗുല്‍ദാര്‍, ദുഹായ്, ദുഹായ് ഡിപ്പോ എന്നിവയാണ് സ്റ്റേഷനുകള്‍. 17 കിലോ മീറ്ററാണ് ദൂരം (NaMo Bharat first Regional Rapid Transit System in India).

ആര്‍ആര്‍ടിഎസിന്‍റെ ട്രെയിനുകള്‍ നമോ ഭാരത് എന്നറിയപ്പെടുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ഇന്നലെ (ഒക്‌ടോബര്‍ 19) പ്രഖ്യാപിച്ചിരുന്നു. 'കോടിക്കണക്കിന് ആളുകളുടെ അഭിലാഷങ്ങളുമായി ആര്‍ആര്‍ടിഎസ് പദ്ധതി ട്രാക്കിലിറങ്ങാന്‍ തയ്യാറായി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് നാളെ (ഒക്‌ടോബര്‍ 20) രാജ്യത്തിന് സമര്‍പ്പിക്കും. രാജ്യത്തിന്‍റെ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം നമോ ഭാരത് എന്നറിയപ്പെടും' -ഹര്‍ദീപ് സിങ് പുരി ഇന്നലെ എക്‌സില്‍ കുറിച്ചു.

ആർആർടിഎസ് അഥവ റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം(Regional Rapid Transit System): ഗതാഗത മേഖലില്‍ ലോകോത്തരമായ സങ്കേതികവിദ്യയുടെ നിർമാണത്തിലൂടെ രാജ്യത്തെ പ്രാദേശിക കണക്റ്റിവിറ്റി വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ആർആർടിഎസ് എന്ന പദ്ധതിയെത്തുന്നത്. റെയിൽ അധിഷ്‌ഠിത സെമി-ഹൈ-സ്‌പീഡ്, ഹൈ ഫ്രീക്വന്‍സി കമ്മ്യൂട്ടര്‍ ട്രാന്‍സിറ്റ് സിസ്‌റ്റമാണ് റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം. മണിക്കൂറില്‍ 180 കിലോമീറ്ററാണ് വേഗത. ഓരോ 15 മിനിറ്റിലും സ്‌റ്റേഷനിലെത്തുന്ന അതിവേഗ ട്രെയിനിന് ഒരുവശത്ത് നിന്നും മറ്റൊരു വശത്തേക്ക് അഞ്ച് മിനിറ്റില്‍ എത്തിച്ചേരാനാവും എന്നതും പ്രത്യേകതയാണ്. 30,000 കോടി രൂപയിലധികമാണ് പദ്ധതിയുടെ ചെലവ്.

എട്ട് ആര്‍ആര്‍ടിഎസ് ഇടനാഴികളാണ് ഡല്‍ഹിയില്‍ സജ്ജീകരിക്കുന്നത്. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴിക്ക് പുറമെ ഡൽഹി-ഗുരുഗ്രാം-എസ്എൻബി-അൽവാർ ഇടനാഴി, ഡല്‍ഹി-പാനിപത്ത് ഇടനാഴി എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്. 2019 മാര്‍ച്ച് എട്ടിനാണ് പ്രധാനമന്ത്രി ഇടനാഴിയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളില്‍ അവസരങ്ങൾ മെച്ചപ്പെടുത്തുക എന്നതും ഗതാഗത തിരക്കും വായു മലിനീകരണവും ഗണ്യമായി കുറയ്ക്കുക എന്നതുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ABOUT THE AUTHOR

...view details