ഡെറാഡൂൺ: കൊവിഡ് മുക്ത ഗ്രാമത്തിന് മാതൃകയാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാൽ ജില്ലയിലെ സതോലി ഗ്രാമം. കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്തൊട്ടാകെ പിടിമുറുക്കിയപ്പോഴും സതോലിയിൽ ഇതുവരെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. പ്രദേശവാസികളുടെ അച്ചടക്കം, ഉത്തരവാദിത്തപരമായ പെരുമാറ്റം എന്നിവ ഗ്രാമത്തെ കൊവിഡ് മുക്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. വൈറസിനെ തടയാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (എസ്ഒപി) ആണ് ഗ്രാമത്തലവൻ പുഷ്‌പ നയൽ നടപ്പിലാക്കിയത്.
സതോലി ഗ്രാമം; ഇന്നും കൊവിഡ് മുക്തം - കൊവിഡ് മുക്ത ഗ്രാമം
കൊവിഡിന്‍റെ രണ്ടാം തരംഗത്തിലും സതോലിയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

Also Read:വികസന പ്രതീക്ഷ ഉണർത്തി ഛത്തീസ്‌ഗഡിൽ പുതിയ പാലങ്ങളുടെ നിർമാണം
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമില്ലാതെ ആരെയും ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. പുറത്ത് നിന്നും വരുന്നവർക്ക് ക്വാറന്‍റൈൻ സൗകര്യം ഏർപ്പെടുത്തി. അനാവശ്യമായുള്ള യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തി. ആവശ്യമുള്ളവർക്ക് മരുന്ന്, റേഷൻ, അടിസ്ഥാന ആവശ്യങ്ങൾ എന്നിവ നൽകുന്നതിനായി ഹോം ഡെലിവറി സൗകര്യം ഏർപ്പെടുത്തുകയും രോഗികളെ ആശുപത്രിയിലെത്തിക്കാൻ 108 ആംബുലൻസ് സർവീസ് ഉപയോഗിക്കുകയും ചെയ്തു. ഇത്തരത്തിൽ ഗ്രാമത്തെ പൂർണമായും കൊവിഡ് മുക്തമാക്കാൻ സാധിച്ചു.